മുംബൈ: ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിംഗ് രംഗം. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം 3 ലക്ഷം കോടി കവിഞ്ഞു. പൊതു-സ്വകാര്യ മേഖലാ ബാങ്കുകളുടെ ആകെ ലാഭം 2023 സാമ്പത്തിക വർഷത്തിലെ 2.2 ലക്ഷം കോടിയിൽ നിന്ന് 39% ഉയർന്ന് 3.1 ലക്ഷം കോടി രൂപയായി. 2024 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ കണക്കാണ് പുറത്ത് വന്നത്.
ഇതിൽ പൊതുമേഖലാ ബാങ്കുകളുടെ വിഹിതത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 34% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1.4 ലക്ഷം കോടിയാണ് പൊതുമേഖല ബാങ്കുകളുടെ ആകെ ത്രൈമാസ ലാഭം. സ്വകാര്യമേഖലാ ബാങ്കുകളുടെ അറ്റാദായം 42% വർദ്ധിച്ച് 1.2 ലക്ഷം രൂപയിൽ നിന്ന് 1.7 ലക്ഷം കോടി രൂപയായി.
ബാങ്കിംഗ് മേഖലയുടെ നേട്ടത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് വന്നു. ” ഇന്ത്യയുടെ ബാങ്കിംഗ് മേഖലയിലെ അറ്റാദായം ആദ്യമായി 3 ലക്ഷം കോടി രൂപ കവിഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിലുണ്ടായ ശ്രദ്ധേയമായ ഒരു നേട്ടമാണിത്. ഞങ്ങൾ അധികാരത്തിൽ വരുമ്പോൾ, യുപിഎയുടെ ഫോൺ ബാങ്കിംഗ് നയം മൂലം നമ്മുടെ ബാങ്കുകൾ നഷ്ടത്തിൽ ഉഴലുകയായിരുന്നു. ഇതോടെ പാവപ്പെട്ടവരുടെ മുന്നിൽ ബാങ്കുകൾ വാതിലുകൾ കൊട്ടിയക്കുകയും ചെയ്തു. ബാങ്കുകളുടെ ആരോഗ്യനിലയിലെ ഈ പുരോഗതി നമ്മുടെ ദരിദ്രർക്കും കർഷകർക്കും എംഎസ്എംഇകൾക്കും വായ്പ ലഭ്യത മെച്ചപ്പെടുത്താൻ സഹായിക്കും”, അദ്ദേഹം പറഞ്ഞു.
In a remarkable turnaround in the last 10 years, India’s banking sector net profit crosses Rs 3 lakh crore for the first time ever.
When we came to power, our banks were reeling with losses and high NPAs due to the phone-banking policy of UPA. The doors of the banks were closed…
— Narendra Modi (@narendramodi) May 20, 2024
ബാലൻസ് ഷീറ്റുകൾ മെച്ചപ്പെടുത്തിയതാണ് വരുമാന വർദ്ധിക്കാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായത്തിൽ നാലിരട്ടിയിലധികം ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്.















