ഇന്ത്യൻ മുൻ നായകൻ വിരാട് കോലിയെ പാകിസ്താൻ പ്രീമിയർ ലീഗ് കളിക്കാൻ ക്ഷണിച്ച് പാകിസ്താൻ മുൻ താരം ഷാഹിദ് അഫ്രീദി. വിരാട് കോലി പാകിസ്താനിൽ വരാൻ താത്പ്പര്യമുണ്ടെന്ന് പറഞ്ഞ കാര്യം ഏറെ പ്രശംസ അർഹിക്കുന്നതാണ്. അത്തരം അഭിപ്രായങ്ങളാണ് ഓരോ താരങ്ങളെയും അവരുടെ രാജ്യത്തിന്റെ അംബാസഡർമാരാക്കുന്നതെന്നും അഫ്രീദി പറഞ്ഞു.
നിങ്ങളിൽ നിന്ന് അത്തരം സന്ദേശങ്ങളാണ് നമ്മൾ കേൾക്കാൻ ആഗ്രഹിക്കുന്നത്. നിങ്ങൾ പാകിസ്താനിൽ വരുന്നതും പിഎസ്എൽ കളിക്കുന്നതും കാത്തിരിക്കുകയാണ്. നിങ്ങൾ ഇന്ത്യൻ ടീമിനാെപ്പം വരാനാണ് ഞങ്ങൾ കൂടുതൽ ആഗ്രഹിക്കുന്നത്. ഇന്ത്യയും പാകിസ്താനും ഐസിസി ടൂർണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഏറ്റുമുട്ടുന്നത്. വരുന്ന ടി20 ലോകപ്പിലും ഇരു ടീമുകളും ഒരേ ഗ്രൂപ്പിലാണ്. ജൂൺ 9ന് ബന്ധവൈരികൾ മുഖാമുഖം വരുന്നുമുണ്ട്.















