ഐപിഎല്ലിലെ പിന്നാലെ പുറത്തുവന്ന ചെന്നൈയെ കുറിച്ചുള്ള ധോണിയുടെ പ്രതികരണം വൈറലാകുന്നു 14ന്
ദുബായിൽ നടന്ന ഒരു പാരിപാടിയിൽ സംസാരിച്ച വീഡിയോയാണ് പുറത്തുവന്നത്. 2008 ൽ മുതൽ ടീമിനൊപ്പം ചേർന്ന ധോണി ഈ സീസണിലാണ് പൂർണമായും ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറി നിന്നത്. ആർ.സി.ബിയോട് തോറ്റ് പ്ലേ ഓഫ് കാണാതെ പുറത്താവുകയായിരുന്നു.
ദുബായി 103.8 മായുളള ഒരു ചാറ്റ് ഷോയ്‌ക്കിടെയാണ് ചെന്നൈയുമായുള്ള ബന്ധം അദ്ദേഹം വ്യക്തമാക്കിയത്. ഒരു ഇന്ത്യക്കാരനെന്ന നിലയിൽ എന്റെ കരുത്ത് വൈകാരികമായ ബന്ധങ്ങളാണ്. ആരാധകരുമായും ടീമുമായുള്ള അത്തരം ബന്ധം വളരെ സ്പെഷ്യലാണെന്നും അദ്ദേഹം പറഞ്ഞു. ശരിയാണ് നമ്മൾ എപ്പോഴും പ്രൊഫഷണലായിരിക്കണം. പക്ഷേ എന്റെ കരുത്ത് അതല്ലെന്നും ധോണി പറഞ്ഞു.
‘ചെന്നൈയുമായുള്ള എന്റെ ബന്ധം വൈകാരികമാണ്. അത് ഒരു താരം രണ്ടുമാസത്തേക്ക് കളിക്കാൻ വരികയും ടൂർണമെന്റ് തീരുമ്പോൾ വീട്ടിൽ പോകുന്നതുപോലെയുമല്ല. എന്റെ കരുത്ത് വൈകാരിക ബന്ധങ്ങളാണ്”—ധോണി വ്യക്തമാക്കി. ഈ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.