10 മത്സരങ്ങളിൽ നിന്ന് 6 തോൽവിയുമായി ഐപിഎല്ലിൽ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമാണ് മുംബൈ ഇന്ത്യൻസ്. നായകസ്ഥാനത്ത് നിന്ന് രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യ വന്നതുമുതലുള്ള അസ്വാരസ്യങ്ങൾ കളിക്കളത്തിന് അകത്തും പുറത്തും പ്രകടമായിരുന്നു. ടീമിന്റെ പ്രകടനം മാത്രമല്ല ഒത്തിണക്കവും ആരാധകരെ നിരാശയിലാക്കിയിരുന്നു. ടീമിന്റെ മോശം പ്രകടനത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉടമ നിതാ അംബാനി.
മുംബൈയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന സീസണാണിത്. നമ്മൾ ആഗ്രഹിക്കുന്നത് പോലെയായില്ല കാര്യങ്ങൾ. ടീം ഉടമ എന്നതിനപ്പുറം ഞാൻ ഈ ടീമിന്റെ വലിയ ആരാധിക കൂടിയാണ്. നമ്മുടെ ടീമിന്റെ ജഴ്‌സി അണിയുന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനവും ആദരവുമാണ്. ടീമിന്റെ പ്രകടനങ്ങൾ വിലയിരുത്തി തിരുത്തലുകൾ വരുത്തുമെന്നും നിത അംബാനി വ്യക്തമാക്കി.
Mrs. Nita Ambani talks to the team about the IPL season and wishes our boys all the very best for the upcoming T20 World Cup 🙌#MumbaiMeriJaan #MumbaiIndians | @ImRo45 | @hardikpandya7 | @surya_14kumar | @Jaspritbumrah93 pic.twitter.com/uCV2mzNVOw
— Mumbai Indians (@mipaltan) May 19, 2024
“>
ടി20 ലോകകപ്പിന് പോകുന്ന രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരെ അഭിനന്ദിക്കാനും നിതാ അംബാനി മറന്നില്ല. നിങ്ങൾക്ക് വേണ്ടി രാജ്യത്തെ ജനങ്ങൾ ആരവങ്ങൾ മുഴക്കുന്നുണ്ടാകും. രാജ്യത്തിനായി മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നതായും നിത കൂട്ടിച്ചേർത്തു.