ആർസിബി താരങ്ങൾക്ക് ഹസ്തദാനം നൽകാതെയാണ് മത്സര ശേഷം എംഎസ് ധോണി കളംവിട്ടത്. പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ ആർസിബി താരങ്ങളുടെ ആഘോഷം നീണ്ടതോടെ ഹസ്തദാനം നൽകുന്നതിനായി ചെന്നൈ സൂപ്പർ കിംഗ്‌സ് താരങ്ങൾക്ക് ഗ്രൗണ്ടിൽ കുറച്ചുനേരം കാത്തുനിൽക്കേണ്ടിവന്നിരുന്നു. ഇതിനു പിന്നാലെയാണ് ധോണി ഗ്രൗണ്ടിൽ നിന്ന് മടങ്ങിയത്. ആർസിബി പരിശീലകനും സപ്പോർട്ടിംഗ് സ്റ്റാഫിനും ഹസ്ത ദാനം നൽകിയായിരുന്നു ധോണി ഡ്രസിംഗ് റൂമിലേക്ക് കയറിപ്പോയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇതു ശ്രദ്ധയിൽപ്പെട്ട ആർസിബി താരം വിരാട് കോലി ധോണിയെ അന്വേഷിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഡ്രസിംഗ് റൂമിലെത്തി. കോലിയെ അഭിനന്ദിക്കുകയും ആർസിബിക്ക് ആശംസകളും നേരുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഫൈനലിലേക്ക് യോഗ്യത നേടണമെന്നും ഐപിഎൽ കിരീടം നേടണമെന്ന് പറഞ്ഞതായാണ് റിപ്പോർട്ട്്. കോലിയെ കൂടാതെ ആർസിബി മുൻ താരം ക്രിസ് ഗെയ്‌ലും ഡ്രസിംഗ് റൂമിലെത്തി ധോണിയെ കണ്ടിരുന്നു. താരത്തിനൊപ്പമുള്ള ചിത്രവും ഗെയ്ൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
Virat Kohli and MS Dhoni met and shook hands in the dressing room.
MS told Virat – “you need to do the Final and need to win it as well. Good luck for it”. pic.twitter.com/ZT28xSdNrN
— Mufaddal Vohra (@mufaddal_vohra) May 20, 2024
“>
ഐപിഎല്ലിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് കരുതിയ ധോണി ഇക്കാര്യത്തിൽ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല. കാലിലെ മസിലുകൾക്കേറ്റ പരിക്കിനെ തുടർന്ന് താരം ലണ്ടനിൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനാകും എന്ന റിപ്പോർട്ടുകളുണ്ട്. ശസ്ത്രക്രിയക്ക് ശേഷമേ വിരമിക്കുന്നതിനെക്കുറിച്ച് ധോണി നിലപാട് വ്യക്തമാക്കു എന്നാണ് കരുതുന്നത്. പരിക്കിനെ തുടർന്ന് ഓടാൻ പോലും ബുദ്ധിമുട്ടിയ ധോണി മിക്ക മത്സരങ്ങളിലും ബാറ്റിംഗ് ഓർഡറിൽ വളരെ താഴെയാണ് ഇറങ്ങിയിരുന്നത്.