ന്യൂഡൽഹി ; ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചതിൽ സിസോദിയക്ക് പങ്കുണ്ടെന്നും പാർട്ടിയുടെ ശക്തനായ നേതാവായതിനാൽ സ്വാധീനമുള്ള ആളാണെന്നും , ജാമ്യം നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി .
സാക്ഷികളെ സിസോദിയ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കോടതി പറഞ്ഞു. അധികാര ദുർവിനിയോഗം നടത്തിയ സിസോദിയ ജനാധിപത്യ പ്രമാണങ്ങളെ വഞ്ചിച്ചതായും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം രോഗിയായ ഭാര്യയെ എല്ലാ ആഴ്ചയും കാണാൻ വിചാരണക്കോടതി തീരുമാനിച്ച നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസരിച്ച് ഹൈക്കോടതിയും അനുമതി നൽകി.