"ആ വിവാ​ദം അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു; നിരാശയും വിഷമവുമുണ്ടാക്കി": സുശീല വേണു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ആ വിവാ​ദം അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു; നിരാശയും വിഷമവുമുണ്ടാക്കി”: സുശീല വേണു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 06:56 pm IST
FacebookTwitterWhatsAppTelegram

നടൻ തിലകന്റെ വിരോധം നെടുമുടി വേണുവിനെ വളരെയധികം വേദനിപ്പിച്ചിരുന്നുവെന്ന് സുശീല വേണു. ജനംടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു തിലകനും നെടുമുടി വേണുവും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും വിവാദത്തെ തുടർന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും നെടുമുടി വേണുവിന്റെ ഭാര്യ സുശീല തുറന്നുപറഞ്ഞത്. നെടുമുടി വേണുവിന് ഏറ്റവും ബഹുമാനവും സ്നേഹവുമുണ്ടായിരുന്ന നടനായിരുന്നു തിലകനെന്നും അവർ പറഞ്ഞു.

“അനാവശ്യമായി ഒരുവാക്ക് പോലും തന്റെ നാവിൽ നിന്ന് വീഴരുതേയെന്ന് പ്രാർത്ഥിച്ച് ഷൂട്ടിം​ഗിന് പോയിരുന്നയാളാണ് വേണുച്ചേട്ടൻ. അങ്ങനെയിരുന്ന ഒരാൾക്കെതിരെ ഉയർന്ന വിവാദം വലിയ രീതിയിൽ വേദനയുണ്ടാക്കി. തിലകൻ ചേട്ടന്റെ പരാമ‍ശങ്ങൾ ഏറെ വേദനിപ്പിച്ചു. വലിയ നിരാശയും വിഷമവും അദ്ദേഹത്തിനുണ്ടാക്കി. നടൻ എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും തിലകൻ ചേട്ടനോട് വലിയ ബ​ഹുമാനമായിരുന്നു വേണുച്ചേട്ടന്. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാമ‍ർശങ്ങളായിരുന്നു തിലകൻ ചേട്ടന്റെ ഭാ​ഗത്ത് നിന്നുണ്ടായത്. ആദ്യം നിശബ്ദനായി ഇരുന്നെങ്കിലും പിന്നീട് ഒരുപാട് പേർ നിർബന്ധിച്ചതുകൊണ്ട് പ്രസ് മീറ്റ് വിളിച്ച് മറുപടി നൽകുകയായിരുന്നു വേണുച്ചേട്ടൻ.

ഏറെ സങ്കടപ്പെട്ടാണ് അന്ന് പ്രതികരിച്ചത്. പിന്നീടൊരിക്കൽ തിലകൻ ചേട്ടന്റെ മക്കളെല്ലാം വീട്ടിലേക്ക് വരികയും സംസാരിക്കുകയും ഒക്കെ ചെയ്തിരുന്നു. തിലകൻ ചേട്ടന് പീസ്-മസാല ഇഷ്ടമാണെന്ന് എവിടെ നിന്നോ വായിച്ച ഓർമയിൽ 2,3 തവണ അതുണ്ടാക്കി വച്ചു. അതുമായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകാമെന്നും ചെന്ന് കണ്ട് സംസാരിക്കാമെന്നും വേണുചേട്ടനോട് പറഞ്ഞിരുന്നു. എന്നാൽ തിലകൻ ചേട്ടൻ അതുവാങ്ങിയില്ലെങ്കിലോ, വീണ്ടും ഒരു വിഷമമായാലോ എന്ന് കരുതി പോവേണ്ടെന്ന് വച്ചു.”- സുശീല വേണു പ്രതികരിച്ചു.

സിനിമയിൽ തനിക്ക് ലഭിക്കേണ്ട അവസരങ്ങൾ പലതും നെടുമുടി വേണു തട്ടിയെടുത്തെന്ന് അടക്കമുള്ള തിലകന്റെ പരാമർശങ്ങൾ ഒരുകാലത്ത് വലിയ വിവാദമായിരുന്നു. പിന്നീട് തിലകന്റെ മകൾ ഒരുവേ​ദിയിൽ നെടുമുടി വേണുവിനോട് ക്ഷമാപണം നടത്തിയ സന്ദർഭങ്ങൾ വരെയുണ്ടായി. അച്ഛന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണമെന്ന് തിലകന്റെ മകൾ പ്രതികരിച്ചിരുന്നു. വിവാദങ്ങൾ ഉടലെടുത്തെങ്കിലും ഇരുകുടുംബങ്ങളും തമ്മിൽ പിന്നീട് ഊഷ്മളമായ ബന്ധമാണ് പുലർത്തിയിരുന്നത്.

Tags: NEDUMUDI VENUThilakansusheela venu
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies