ലഹരി നുരയുന്ന മലയാള സിനിമ! ആവേശത്തിനും പ്രേമലുവിനുമെതിരെ ബിഷപ്പ് ജോസഫ് കരിയിൽ; ഇല്ലുമിനാറ്റി പാട്ട് ക്രൈസ്തവ വിശ്വാസങ്ങൾക്കെതിര്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലഹരി നുരയുന്ന മലയാള സിനിമ! ആവേശത്തിനും പ്രേമലുവിനുമെതിരെ ബിഷപ്പ് ജോസഫ് കരിയിൽ; ഇല്ലുമിനാറ്റി പാട്ട് ക്രൈസ്തവ വിശ്വാസങ്ങൾക്കെതിര്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 01:30 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ് സിനിമകൾക്കെതിരെ ബിഷപ്പ് ജോസഫ് കരിയിൽ.സിനിമകൾ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും നല്ല സിനിമയാണെന്ന ധാരണ തെറ്റാണെന്നും ബിഷപ്പ് പറഞ്ഞു. ഇല്ലുമിനാറ്റി പദ പ്രയോഗം സഭാ വിശ്വാസങ്ങൾക്ക് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ സഭ കുട്ടികൾക്കായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബിഷപ്പിന്റെ വിമർശനം.

”ഈ സിനിമകൾ എന്ത് സന്ദേശമാണ് നൽകുന്നത്. ആവേശം എന്ന സിനിമയിൽ മുഴുവൻ നേരവും അടിയും ഇടിയും കുടിയുമാണ്. ബാറിലാണ് മുഴുവൻ നേരവും. അക്രമവും അടിപിടിയുമാണ്. നമുക്കൊരു പാട്ടുപാടാമെന്ന് പറഞ്ഞാൽ നിങ്ങൾ ഇല്ലുമിനാറ്റി എന്ന് പറയും. ഇല്ലുമിനാറ്റി എന്താണെന്ന് നിങ്ങൾക്ക് അറിയുമോ. നമ്മുടെ മതവിശ്വാസങ്ങൾക്ക് എതിരായി നിൽക്കുന്ന സംഘടനയാണത്. പരമ്പരാഗത സങ്കൽപ്പങ്ങളെ ഇല്ലാതാക്കുന്ന സംഘടനയാണത്. ആ സന്ദേശമാണ് പാട്ടിലൂടെ സിനിമ നൽകുന്നത്. പ്രേമലുവിലും അടിയും കുടിയുമാണ്. മഞ്ഞുമ്മൽ ബോയ്‌സിൽ യാത്ര തിരിക്കുമ്പോൾ മുതൽ മദ്യപാനമാണ്.” – ബിഷപ്പ് കുറ്റപ്പെടുത്തി.

2024ന്റെ ആദ്യപാദത്തിൽ മലയാള സിനിമയെ രാജ്യാന്തര തലത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സിനിമകളാണ് ആവേശം, പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ് എന്നിവ. കോവിഡിനെ തുടർന്ന് തകർന്നുകിടന്ന മലയാള സിനിമ വ്യവസായത്തിന് കൈത്താങ്ങാവാനും ഈ മൂന്ന് സിനിമകൾക്കും കഴിഞ്ഞു. മഞ്ഞുമ്മൽ ബോയ്‌സും ആവേശവും 200 കോടി നേടിയപ്പോൾ പ്രേമലു 150 കോടി ക്ലബ്ബിലും ഇടംപിടിച്ചു.

Tags: PREMALUBISHOP JOSEPH KARIYILaaveshamMANJUMMAL BOYS
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies