ട്വന്റി 20 ലോകകപ്പ്; ഇന്ത്യൻ ടീമിന്റെ ആദ്യ സംഘം യാത്ര തിരിച്ചു

Published by
Janam Web Desk

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ സംഘം ഇന്നലെ അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രിത് ബുംറ, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് തുടങ്ങിയവരാണ് ആദ്യ ബാച്ചിൽ ഉൾപ്പെടുന്നത്. ലണ്ടനിലുള്ള വൈസ് ക്യാപ്റ്റൻ ഹർദ്ദിക് പാണ്ഡ്യയും ഇവർക്കൊപ്പം ചേരും. ശിവം ദുബെ, അർഷ്ദീപ് സിംഗ്, ഖലീൽ അഹമ്മദ് എന്നിവരും ആദ്യ ബാച്ചിൽ ഉൾപ്പെടുന്നു.

ഇന്നലെ രാത്രി മുംബൈ വിമാനത്താവളത്തിൽ നിന്നും പരിശീലകൻ രാഹുൽ ദ്രാവിഡിനും ബാറ്റിംഗ് പരിശീലകൻ വിക്രം റാവുത്തറിനുമൊപ്പമാണ് താരങ്ങൾ അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾ രണ്ടാം ബാച്ചിനൊപ്പമാണ് യാത്ര.

ആദ്യ എതിരാളികളായ അയർലണ്ടിനെ ഇന്ത്യ ജൂൺ അഞ്ചിന് യുഎസിൽ വച്ച് നേരിടും. വെസ്റ്റ് ഇൻഡീസിലും യുഎസിലുമായാണ് ട്വിന്റി 20 മത്സരങ്ങൾ നടക്കുന്നത്.

Share
Leave a Comment