കൊൽക്കത്തയുടെ മൂന്നാം കിരീടനേട്ടത്തിന് സാക്ഷിയായി ചെപ്പോക്കിൽ ഷാരൂഖ് ഖാനും. ഭാര്യ ഗൗരി ഖാൻ മക്കളായ ആര്യൻ, സുഹാന എന്നിവർക്കൊപ്പമാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഫൈനൽ കാണാൻ ടീം ഉടമയെത്തിയത്. നിർജ്ജലീകരണത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന താരം ആരോഗ്യ പ്രശ്‌നങ്ങൾ പോലും വകവെക്കാതെയാണ് ചെപ്പോക്കിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലെത്തിയത്.
ഊർജസ്വലനായല്ല താരം ടീമിന്റെ മത്സരം ആസ്വദിച്ചത്. എൻ 95 മാസ്‌ക് ധരിച്ചാണ് അദ്ദേഹം ഗാലറിയിലിരുന്നത്. മാസ്‌ക് ധരിച്ച് ടീമിനെ അഭിനന്ദിക്കുന്ന ഷാരൂഖ് ഖാൻ കളി ജയിച്ചതോടെ മാസ്‌ക് ഊരി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. പർപ്പിൾ നിറത്തിലുള്ള ടീ ഷർട്ട് ധരിച്ചാണ് ഷാരൂഖ് കളി കാണാനെത്തിയത്. കെകെആർ താരങ്ങൾ ഓരോ വിക്കറ്റ് വീഴ്‌ത്തുമ്പോഴും ആഘോഷിക്കുന്ന ഖാൻ കുടുംബത്തിന്റെ വീഡിയോയും വൈറലാണ്. അഹമ്മദാബാദിൽ നടന്ന ക്വാളിഫയറിന് ശേഷമാണ് നിർജ്ജലീകരണത്തെ തുടർന്ന് സൂപ്പർ സ്റ്റാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രി വിട്ടിരുന്നു.
SRK doing harshit rana’s flying kiss sendoff towards camera while hugging him 😭🔥
now take this bcci 😎🔥pic.twitter.com/Kg7qq81zMy
— ح (@hmmbly) May 26, 2024
“>
Shah Rukh Khan kissing Gautam Gambhir 💜
– SRK brings back Gambhir again and he has written a great comeback story. pic.twitter.com/gcAjm1S2Bh
— Johns. (@CricCrazyJohns) May 26, 2024
“>
Winning Moments Of KKR
Winning Moments of King Khan 💜🔥😭#ShahRukhKhan#IPLFinal #KKRvsSRHpic.twitter.com/eVa0lHXj7l
— Ahmed (FAN) (@AhmedKhanSrkMan) May 26, 2024
“>
ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള കെകെആർ ഇത് മൂന്നാം തവണയാണ് ഐപിഎൽ കിരീടം നേടുന്നത്. ഗൗതം ഗംഭീറിനെ മെന്ററായി തിരികെ കൊണ്ടുവന്നത് ടീമിന് ഗുണം ചെയതു.