കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെ വീണ്ടും പരാതി. വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോൺ ജോർജ്. ഈ അക്കൗണ്ടിലേക്ക് കോടികളാണ് എത്തിയതെന്നും അന്വേഷണം വേണമെന്നും ആവശ്യം ഉന്നയിച്ച് അദ്ദേഹം ഹൈക്കോടതിയിൽ ഉപഹർജി സമർപ്പിച്ചു.
എക്സാലോജിക്കിന്റെ ഓഹരി ഉടമകൾക്ക് വിദേശത്ത് അക്കൗണ്ടുകളുണ്ടെന്നും എസ്എൻസി ലാവ്‌ലിന്‍, പിഡബ്ല്യുസി അടക്കമുള്ള കമ്പനികൾ പണം നൽകിയെന്നുമാണ് ആരോപണം. അബുദാബിയിലാണ് അക്കൗണ്ട് പ്രവർത്തിക്കുന്നതെന്നും ഉപഹർജിയിൽ പറയുന്നു.















