ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്ന് ഹാർദിക് പാണ്ഡ്യയും സഞ്ജു സാംസണും റിങ്കു സിംഗും. ടീമിനൊപ്പം ചേർന്ന കാര്യം വൈസ് ക്യാപ്റ്റൻ തന്നെയാണ് അറിയിച്ചത്. പരിശീലനത്തിറങ്ങിയ ചിത്രങ്ങളും നാഷണൽ ഡ്യൂട്ടി എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. പ്ലേ ഓഫ് കാണാതെ മുംബൈ ഇന്ത്യൻ ഐപിഎല്ലിൽ നിന്ന് പുറത്തായതോടെ അവധി ആഘോഷിക്കാനായി പാണ്ഡ്യ ലണ്ടനിലേക്ക് പോയിരുന്നു. അവിടെ നിന്നാണ് ന്യൂയോർക്കിലെത്തി ടീമിനൊപ്പം ചേർന്നത്.
സഞ്ജുവും റിങ്കുവും വ്യക്തിപരമായ കാര്യങ്ങളെ തുടർന്ന് ഇന്ത്യൻ സംഘത്തിനൊപ്പം ഉണ്ടായിരുന്നില്ല. വിരാട് കോലി മാത്രമാണ് ഇനി ടീമിനൊപ്പം ചേരാനുള്ളത്. താരം നാളെ യാത്ര തിരിക്കുമെന്നാണ് റിപ്പോർട്ട്. ജൂൺ 1ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന സന്നാഹ മത്സരം കോലിക്ക് നഷ്ടമാകുമെന്നാണ് സൂചന.
📍 New York
Bright weather ☀️, good vibes 🤗 and some foot volley ⚽️
Soham Desai, Strength & Conditioning Coach gives a glimpse of #TeamIndia‘s light running session 👌👌#T20WorldCup pic.twitter.com/QXWldwL3qu
— BCCI (@BCCI) May 29, 2024
“>
ലോകകപ്പിൽ ജൂൺ 5നാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയർലൻഡാണ് എതിരാളികൾ. 9നാണ് ക്രിക്കറ്റ് ആരാധകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താൻ മത്സരം.