ചെന്നൈ: വിവേകാനന്ദ പാറയിൽ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നതിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത്.
#WATCH | PM Narendra Modi at the Vivekananda Rock Memorial in Kanniyakumari, Tamil Nadu
PM Narendra Modi is meditating here at the Vivekananda Rock Memorial, where Swami Vivekananda did meditation. He will meditate here till 1st June pic.twitter.com/0bjipVVhUw
— ANI (@ANI) May 31, 2024
ദേശീയ വാർത്താ ഏജൻസിയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. കാവി വസ്ത്രമണിഞ്ഞ് സ്വാമി വിവേകാനന്ദന്റെ പുണ്യയിടമായ ധ്യാന മണ്ഡപത്തിലിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നാളെ വരെയാണ് പ്രധാനമന്ത്രി ധ്യാനം നടത്തുന്നത്. കരങ്ങളിൽ രുദ്രാക്ഷവുമായി ധ്യാനത്തിൽ മുഴുകിയിരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
#WATCH | Tamil Nadu | PM Narendra Modi meditates at the Vivekananda Rock Memorial in Kanniyakumari, where Swami Vivekananda did meditation. He will meditate here till 1st June. pic.twitter.com/cnx4zpGv5z
— ANI (@ANI) May 31, 2024
സൂര്യ നമസ്കാരം ചെയ്യുന്നതും കടലിൽ സ്നാനം ചെയ്യുന്നതും വീഡിയോയിൽ കാണാം.
തിരുവള്ളുവർ പ്രതിമയിൽ പുഷ്പാർച്ചനയും കന്യാകുമാരി ദേവിയ്ക്ക് സ്നാനവും നടത്തിയ ശേഷമാണ് പ്രധാനമന്ത്രി വിവേകാനന്ദ പാറയിൽ ധ്യാനമിരിക്കാനെത്തിയത്.
PM Narendra Modi at the Vivekananda Rock Memorial in Kanniyakumari, Tamil Nadu
PM Narendra Modi is meditating here at the Vivekananda Rock Memorial, where Swami Vivekananda did meditation. He will meditate here till 1st June pic.twitter.com/Onc4NM4hua
— ANI (@ANI) May 31, 2024
ജലദേവതയ്ക്ക് പുഷ്പങ്ങൾ അർപ്പിച്ച് അദ്ദേഹം പ്രാർത്ഥിച്ചു. കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ ധ്യാനത്തിനോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കന്യാകുമാരിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ധ്യാന മണ്ഡപത്തിലും പരിസര പ്രദേശങ്ങളിലുമായി നാലായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.