ന്യൂഡൽഹി: പ്രസംഗത്തിനിടെ കോൺഗ്രസ് നേതാവ് രാഹുലിനെ ട്രോളി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് റാലിക്കിടെ മൈക്ക് തകരാറിലായപ്പോഴായിരുന്നു സാന്ദർഭികമായി സ്മൃതി ഇറാനിയുടെ ട്രോൾ വന്നത്. ഈ മൈക്ക് ഉടമയുടെ പേര് രാഹുൽ എന്നെങ്ങാനുമാണോ എന്നായിരുന്നു സ്മൃതിയുടെ ചോദ്യം.
ചെയ്യേണ്ട ജോലിപോലും ചെയ്യാൻ അറിയാത്ത ആളെന്നായിരുന്നു രാഹുലിനെതിരെ സ്‌മൃതി പറയാതെ പറഞ്ഞത്. നീണ്ട ഹർഷാരവത്തോടെയാണ് ജനങ്ങൾ ട്രോൾ ഏറ്റെടുത്തത്. വാരണാസിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്‌മൃതി ഇറാനി. രാജ്യത്തെ സ്ത്രീകളുടെ ഉന്നമനത്തിനായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നിരവധി ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് സ്‌മൃതി ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശിലെ വാരണാസിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്‌മൃതി ഇറാനി. രാജ്യത്തെ സ്ത്രീകളുടെ ഉന്നമനത്തിനായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നിരവധി ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കിയതെന്ന് സ്‌മൃതി ചൂണ്ടിക്കാട്ടി.
“ഈ രാജ്യത്തെ സ്ത്രീകൾ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല പ്രഭാതകൃത്യങ്ങൾ നിർവഹിക്കാൻ ശൗചാലയമില്ലാത്ത നാണക്കേടിന്റെ വേദന ഒരു രാഷ്‌ട്രീയക്കാരൻ മനസിലാക്കുമെന്ന്. ഒരു ദരിദ്ര കുടുംബത്തിലെ സ്ത്രീ ഒരിക്കലും കരുതിയിരുന്നില്ല, ഒരു പാവപ്പെട്ട അമ്മയുടെ മകൻ രാജ്യത്തെ സ്ത്രീകൾക്ക് ശൗചാലയം നിർമ്മിച്ച് നൽകി അവരുടെ അഭിമാനം തിരികെ നൽകുമെന്ന്. ഞാനിവിടെ ഒരു പ്രസംഗത്തിനായി വന്നതല്ല , മറിച്ച് 11 കോടി സ്ത്രീകൾക്ക് വേണ്ടി രാജ്യത്തിന്റെ പ്രധാന സേവകനായി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തതിന് കാശിയിലെ ജനങ്ങളോട് നന്ദി പറയാൻ വന്നതാണ്,” സ്‌മൃതി പറഞ്ഞു. ലോക് സഭാ തെരഞ്ഞെടുപ്പിൽ രാഹുലിന്റെയും കുടുംബത്തിന്റെയും അടുത്ത അനുയായിയായ കിഷോരി ലാൽ ശർമ്മയാണ് സമൃതിയുടെ അമേഠിയിലെ എതിരാളി.