പലവിധ ടൈപ്പിംഗുകൾ കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നിയത് 44-കാരനായ വിനോദ് കുമാറിന്റെ വീഡിയോ വൈറലായതോടെയാണ്. മുക്കുക്കൊണ്ട് ടൈപ്പ് ചെയ്ത് ഗിന്നസിൽ സ്വന്തം റെക്കോർഡ് തിരിത്തിയെഴുതിയാണ് വിനോദ് ചരിത്രം സൃഷ്ടിച്ചത്. അതിവേഗത്തിൽ ഇംഗ്ലീഷ് അക്ഷരമാല ടൈപ്പ് ചെയ്താണ് റെക്കോർഡ് നേടിയത്.
2023ൽ 27.80 സെക്കന്റിലാണ് ആദ്യം റെക്കോർഡ് നേടുന്നത്. ഇതേ വർഷം രണ്ടാമത്തെ ശ്രമത്തിൽ സമയം 26.73 സെക്കന്റാക്കി കുറച്ചു. എന്നാൽ ഇത്തവണത്തെ സമയം 25.66 ആയി മെച്ചപ്പെടുത്തി തന്റെ റെക്കോർഡ് തന്നെ തിരുത്തുകയായിരുന്നു. റോമൻ അക്ഷരമാല മൂക്കുക്കൊണ്ട് ടൈപ്പ് ചെയ്യുന്ന വിനോദ് ചൗധരിയുടെ വീഡിയോ ഇതിനിടെ പുറത്തുവന്നു.
ടൈപ്പിംഗ് മാൻ ഓഫ് ഇന്ത്യ എന്നാണ് തന്നെ അറിയപ്പെടുന്നതെന്ന് ചൗധരി പറയുന്നത്. അതേസമയം ഒരു കൈ മാത്രം ഉപയോഗിച്ച് അക്ഷരമാല പിന്നിൽ നിന്ന് അതിവേഗം ടൈപ്പ് ചെയ്ത റെക്കോർഡും ചൗധരിക്ക് സ്വന്തമാണ്. 5.36 സെക്കൻ്റിലാണ് പൂർത്തിയാക്കിയത്.
How quickly could you type the alphabet with your nose (with spaces)? India’s Vinod Kumar Chaudhary did it in 26.73 seconds ⌨️👃 pic.twitter.com/IBt7vghVai
— Guinness World Records (@GWR) May 30, 2024
“>