ടർബോയെ വീഴ്ത്തി, പറന്നുയർന്ന് ​ഗരുഡൻ; ഉണ്ണി മുകുന്ദൻ ചിത്രത്തിന് വൻ സ്വീകാര്യത; പ്രേക്ഷക പിന്തുണയ്ക്ക് നന്ദി അറിയിച്ച് താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ടർബോയെ വീഴ്‌ത്തി, പറന്നുയർന്ന് ​ഗരുഡൻ; ഉണ്ണി മുകുന്ദൻ ചിത്രത്തിന് വൻ സ്വീകാര്യത; പ്രേക്ഷക പിന്തുണയ്‌ക്ക് നന്ദി അറിയിച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2024, 02:10 pm IST
FacebookTwitterWhatsAppTelegram

വർഷങ്ങൾ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഉണ്ണി മുകുന്ദൻ മാസ് കഥാപാത്രമായെത്തിയ ചിത്രമാണ് ​ഗരുഡൻ. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോക്സോഫീസിലും കുതിച്ചുയരുകയാണ് ​ചിത്രം. ഇപ്പോഴിതാ പ്രേക്ഷകർക്ക് നന്ദി അറിയിക്കുകയാണ് ഉണ്ണി മുകുന്ദൻ. ചിത്രം കണ്ടിറങ്ങിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു താരം.

എല്ലായിടത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ഷോ കണ്ടിറങ്ങമ്പോഴുള്ള പ്രേക്ഷകരുടെ ഈ പിന്തുണയിൽ വളരെയധികം സന്തോഷമുണ്ട്. എല്ലാവരും തിയേറ്ററിൽ പോയി സിനിമ കാണണം. തമിഴ് സിനിമാ മേഖലയിൽ നല്ലൊരു സിനിമയുടെ ഭാ​ഗമാകണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. ചെന്നൈയിൽ നിന്നും നല്ല പ്രതികരണം ലഭിക്കുന്നുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

​ഗരുഡനിൽ ഒപ്പം അഭിനയിച്ച താരങ്ങളെ കുറിച്ചും ഉണ്ണി മുകുന്ദൻ സംസാരിച്ചു. ശിവദയുടെ കരിയറിലെ ബെസ്റ്റ് സിനിമയാണിതെന്നും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സൂരി എന്ന നടന്റെ ജീവിതത്തിലെ പല കാര്യങ്ങളും നമ്മുക്ക് വലിയ പ്രചോദനകരമാണ്. അദ്ദേഹം നല്ലൊരു വ്യക്തിയാണ്. എല്ലാവിധ ആശംസകളും ഞാൻ നേരുന്നു. 12 വർഷത്തെ വലിയൊരു ​ഇടവേളയ്‌ക്ക് ശേഷം ഇങ്ങനെയൊരു സിനിമ ചെയ്യാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു.

ഇത്രയും വലിയ ടീമിനോടൊപ്പം ഒരു പ്രോജക്ട് ചെയ്യാൻ സാധിച്ചതിൽ എല്ലാവരോടും നന്ദി മാത്രമേ പറയാനുള്ളൂവെന്ന് നടി ശിവദ പ്രതികരിച്ചു. പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്ന് നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരും സിനിമ കാണണമെന്നും ശിവദ പറഞ്ഞു.

വെട്രിമാരന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ദുരൈ സെന്തിൽ കുമാറാണ് സംവിധാനം ചെയ്തത്. ഉണ്ണി മുകുന്ദനോടൊപ്പം ശശി കുമാറും സൂരിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശിവദ, രോഷിണി ഹരിപ്രിയൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. സമുദ്രക്കനി, മൈം ഗോപി, മൊട്ട രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Tags: SUBGarudanUnnimukundam
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies