ചെന്നൈ: വിവേകാനന്ദപ്പാറയിലെ ധ്യാനത്തിന് ശേഷം കന്യാകുമാരിയിൽ നിന്ന് തിരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 45 മണിക്കൂർ നീണ്ടുനിന്ന ധ്യാനത്തിന് ശേഷമാണ് പ്രധാനമന്ത്രി വിവേകാന്ദപ്പാറയിൽ നിന്ന് മടങ്ങിയത്. തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി നേരെ ഡൽഹിയിലേക്ക് തിരിക്കും. തിരുവള്ളുവർ പ്രതിമയിൽ ആദരമർപ്പിച്ചതിന് ശേഷമാണ് കന്യാകുമാരിയിൽ നിന്ന് മടങ്ങിയത്.
#WATCH | PM Modi ends two-day-long meditation at Vivekananda Rock Memorial in Kanyakumari, Tamil Nadu pic.twitter.com/TY7snigzZI
— ANI (@ANI) June 1, 2024
വിവിധ സേനകളുടെ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. ഏകാന്ത ധ്യാനം പൂർത്തിയാക്കി കൃത്യം 2.45-നാണ് പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിൽ നിന്നും തിരിച്ചത്.
കന്യാകുമാരിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തേക്ക് പോകും. തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം. 3.25-ന് സുരക്ഷാ സന്നാഹങ്ങളുടെ പരിശോധനകൾക്ക് ശേഷം പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ കയറി.
കന്യാകുമാരിയിലെ ഗെസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷമായിരിക്കും ഡൽഹിയിലേക്ക് തിരിക്കുക. നിരവധി വിനോദസഞ്ചാരികളാണ് കന്യാകുമാരിയിൽ ഇന്ന് എത്തിയത്.