ടി20ലോകകപ്പിൽ ഇന്ത്യൻ ടീം കളിപ്പിക്കേണ്ടത് സഞ്ജുവിനെയല്ല ഋഷഭ് പന്തിനെയാണെന്ന് മുൻ താരവും കമൻ്റേറ്ററുമായ സുനിൽ ഗവാസ്കർ. കീപ്പറായും പന്താണ് മികച്ചതെന്ന് പറയുകയാണ് മുൻ താരം. സന്നാഹ മത്സരത്തിൽ സഞ്ജു പരാജയപ്പെട്ടപ്പോൾ പന്ത് അർദ്ധ സെഞ്ച്വറിയുമായി ശോഭിച്ചിരുന്നു.
ആറുപന്തിൽ നിന്ന് ഒരു റൺസാണ് സഞ്ജുവിന് നേടാനായത്. രോഹിത്തിനാെപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത താരം എൽബിയിൽ പുറത്താവുകയായിരുന്നു പന്ത് 32 പന്തിൽ 53 റൺസുമായി റിട്ട.ഔട്ടായി. എന്നാൽ ഐപിഎല്ലിൽ സഞ്ജു മികച്ച ഫോമിലായിരുന്നു. 531 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്നു രാജസ്ഥാൻ നായകൻ. പന്ത് 446 റൺസും നേടി.
‘വിക്കറ്റ് കീപ്പിംഗ് കഴിവുകളിൽ താരതമ്യം ചെയ്യുകയാണെങ്കിൽ സാംസണെക്കാളും കഴിവ് പന്തിനാണെന്ന് പറയേണ്ടിവരും. ബാറ്റിംഗിന്റെ കാര്യമല്ല പറയുന്നത്. എന്നാൽ ബാറ്റിംഗും പ്രസക്തമാണ്. അവസാന മത്സരങ്ങളിൽ പന്ത് മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ സഞ്ജുവിന്റെ കാര്യത്തിൽ അദ്ദേഹം ഐപിഎൽ നന്നായി തുടങ്ങി, നിരവധി റൺസും നേടി. ഗ്രൗണ്ടിന് വിവിധ കോണുകൾ ബൗണ്ടറികളും പായിച്ചു”.– ഗവാസ്കർ പറഞ്ഞു.