ലഹരി പാർട്ടി കേസിൽ തെലുങ്ക് നടി ഹേമയെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇന്ന് ഹേമയടക്കം എട്ടുപേരെ നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മേയ് 22 ലാണ് ലഹരി പാർട്ടിയിൽ പങ്കെടുത്ത 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചത്. മിന്നൽ റെയ്ഡിനിടെയാണ് നടിയടക്കമുള്ളവർ കുടുങ്ങിയത്. ആൻഡി നർക്കോട്ടിക്സ് വിഭാഗം നടത്തിയ റെയ്ഡിൽ 73 പുരുഷന്മാരെയും 30 യുവതികളെയുമാണ് പിടികൂടിയത്. തെലുങ്ക് നടൻ ആഷി റോയിയും പാർട്ടിയിൽ പങ്കെടുത്തിരുന്നു.
ഇവരുടെയെല്ലാം രക്ത സാമ്പിളുകൾ പാെലീസ് പരിശോധനയ്‌ക്ക് നൽകിയിരുന്നു. ഇലക്ട്രോണിംഗ് സിറ്റിയിൽ ഒരു സ്വകാര്യ ഫാം ഹൗസിൽ മേയ് 19നായിരുന്നു റെയ്ഡ്. വ്യാപകമായി മദ്യവും മയക്കുമരുന്നും ഒഴുക്കി റേവ് പാർട്ടിയാണ് നടത്തിയത്.
Telugu actor Hema has been arrested by the Central Crime Branch of Bengaluru in the rave party case. She appeared before CCB in Burqa, and will be further taken for medical tests.
The CCB raided the dusk-to-dawn party on May 19 which 103 people had attended, including the… pic.twitter.com/Xar3r9WNul
— NewsMeter (@NewsMeter_In) June 3, 2024
“>