തിരുവനന്തപുരം: സുരേഷ് ഗോപിക്കും ഷാഫി പറമ്പിലിനും വിജയാശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ. സുരേഷേട്ടനും ഷാഫി പറമ്പിലിനും അഭിനന്ദനങ്ങൾ എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. സുരേഷ് ഗോപിയുടെയും ഷാഫി പറമ്പിലിന്റെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ആശംസ അറിയിച്ചത്.
നടൻ ദിലീപും സുരേഷ് ഗോപിക്ക് ആശംസ അറിയിച്ചിരുന്നു. പ്രിയപ്പെട്ട സഹോദരൻ സുരേഷേട്ടന്റെ ഈ വിജയത്തിൽ അഭിമാനം, സന്തോഷം. എല്ലാവിധ ആശംസകളുമെന്നാണ് ദിലീപ് കുറിച്ചത്. മമ്മൂട്ടി,മോഹൻലാൽ, ഉണ്ണി മുകുന്ദൻ, അനുശ്രീ, ഗായിക അഭിരാമി സുരേഷ്, നടി മുക്ത ജോർജ്, ബീന ആന്റണി, വീണ നായർ, ഭാമ, ജോതി കൃഷ്ണ തുടങ്ങിയവർ നേരത്തെ ആശംസകളറിയിച്ചിരുന്നു.
സുരേഷ് ഗോപിയുടെ വിജയം സിനിമാ മേഖല ഒന്നാകെ ആഘോഷമാക്കിയിരിക്കുകയാണ്. എതിർ സ്ഥാനാർത്ഥികളെ നിലംപരിശാക്കിയാണ് വടക്കുംനാഥന്റെ മണ്ണിൽ സുരേഷ് ഗോപി താമര വിരിയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാർ 3,34,160 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തായി. ഒരിക്കൽ പോലും ലീഡ് നില ഉയർത്താൻ സാധിക്കാതെ കെ. മുരളീധരനും പരാജയപ്പെട്ടു.