ഇന്ന് ടി20 ലോകകപ്പിൽ അയർലൻഡിനെ നേരിടാനിറങ്ങുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ രോഹിത് ശർമ്മയ്ക്കൊപ്പം വിരാട് കോലി ഓപ്പണറാകുമെന്ന് റിപ്പോർട്ട്. എങ്കിൽ യശസ്വി ജയ്സ്വാൾ പുറത്തിരിക്കും. വിക്കറ്റ് കീപ്പർ ബാറ്റർ സ്ഥാനത്തേക്ക് ഋഷഭ് ഉറപ്പായതോടെ സഞ്ജുവിന്റെ കാര്യവും തുലാസിലാണ്. ഫിനിഷർ എന്ന നിലയിലും സഞ്ജുവിന് അവസരം നൽകിയേക്കില്ല. ദുബെ ആദ്യ മത്സരത്തിൽ ഫിനിഷറായി എത്തും. മീഡിയം പേസർ എന്ന ആനുകൂല്യമാണ് താരത്തെ പരിഗണിക്കുന്നതിന് കാരണം.
ബാറ്റ് ചെയ്യാൻ കഴിവുള്ള അക്സർ പട്ടേൽ യുസ്വവേന്ദ്ര ചഹലിനെ മറികടന്ന് പ്ലേയിംഗ് ഇലവനിൽ ഇടംപിടിക്കും. സ്പെഷ്യലിസ്റ്റ് സ്പിന്നറായി ജഡേജയ്ക്കൊപ്പം കുൽദീപ് കളിക്കുമെന്നാണ് ക്രിക് ഇൻഫോ അടക്കമുള്ള ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അയർലൻഡിന്റെയും ആദ്യ മത്സരമാണിത്. താരതമ്യേന ശക്തമായ ടീമാണ് അയർലഡും. മികച്ചൊരു പോരാട്ടം അവരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
പ്രവചിക്കപ്പെടുന്ന ഇലവൻ: രോഹിത് ശർമ്മ (c), വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്















