ടി20 ക്രിക്കറ്റ് ലോകകപ്പ് തുടങ്ങിയപ്പോഴേക്കും വിവാദം കൈയെത്തിപ്പിടിച്ച് പാകിസ്താൻ ടീം. അമേരിക്കയിൽ ആരാധകർക്ക് വേണ്ടി നടത്തിയ ഡിന്നറിന്റെ പേരിലാണ് പുതിയ വിവാദം. ടീമിനെ അനുമോദിക്കാനെന്ന പേരിൽ നടത്തിയ MEET AND GREET എന്ന പരിപാടിയാണ് വിവാദത്തിലായത്.
പ്രവേശന ഫീസായി ആളാന്നിന് 25 ഡോളർ(ഏകദേശം 2,000) ആണ് വാങ്ങിയതെന്ന് മുൻ താരം റാഷിദ് ലത്തിഫ് തുറന്നടിച്ചു. പാകിസ്താൻ ക്രിക്കറ്റ് ബോർഡും താരങ്ങളും ചേർന്നാണ് ഡിന്നർ സംഘടിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വകാര്യ ഡിന്നറിൽ 25 ഡോളർ മുടക്കിയാൽ താരങ്ങളുമായി അടുത്ത് ഇടപഴകാനും അവസരമുണ്ടായിരുന്നു. ഈ പണം അവിടെ ചെലവാക്കാൻ ഉപയോഗിച്ചെന്നുമാണ് ആരോപണം.
ഇത് വളരെ മോശം കാര്യമാണെന്നും അദ്ദേഹം രോഷം പ്രകടിപ്പിച്ചു. ഇത്തരം സ്വകാര്യ ഡിന്നറുകൾ ചാരിറ്റിക്കോ ഫണ്ടുകൾ ശേഖരിക്കാനോ നടത്തുന്നതിൽ തെറ്റില്ല. എന്നാലിത് അതായിരുന്നില്ല. —-ലത്തീഫ് പറഞ്ഞു. ഡിന്നറിനെത്തിയവരാണ് ടിക്കറ്റ് നിരക്കിനെക്കുറിച്ച് പുറത്തുവിട്ടത്.















