സംഘി പട്ടത്തിൽ പേടിയില്ല, ഇഷ്ടമുള്ളവർ വിളിക്കട്ടെ; തൃശൂർ മാത്രമല്ല, കേരളം മുഴുവൻ മാറ്റം വരും; സുരേഷ് ​ഗോപിയുടെ വിജയത്തിൽ പ്രതികരിച്ച് ടിനി ടോം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സംഘി പട്ടത്തിൽ പേടിയില്ല, ഇഷ്ടമുള്ളവർ വിളിക്കട്ടെ; തൃശൂർ മാത്രമല്ല, കേരളം മുഴുവൻ മാറ്റം വരും; സുരേഷ് ​ഗോപിയുടെ വിജയത്തിൽ പ്രതികരിച്ച് ടിനി ടോം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 06:21 pm IST
Facebook
Twitter
WhatsAppTelegram

തൃശൂരിൽ സുരേഷ് ​ഗോപിയുടെ വിജയത്തിൽ ഏറെ സന്തോഷിക്കുന്ന സിനിമാ താരമാണ് നടൻ ടിനി ടോം. എറണാകുളം വിമാനത്താവളത്തിലെത്തി പൊന്നാട അണിയിച്ചാണ് സുരേഷ് ​ഗോപിയെ ടിനി ടോം ആദരിച്ചത്. വലിയ മാറ്റങ്ങൾക്കായിരിക്കും തൃശൂരിലെ ജനങ്ങൾ ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് ടിനി ടോം പറഞ്ഞു. സുരേഷ് ​ഗോപിയെ പിന്തുണയ്‌ക്കുന്നത് കൊണ്ട് ആരെങ്കിലും സംഘി പട്ടം ചാർത്തിയാൽ ഭയമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നന്മയുണ്ടെങ്കിൽ ആരും ഉയരത്തിലെത്തുമെന്നതിന്റെ ഉദാഹരണമാണ് സുരേഷ് ​ഗോപിയെന്നും താരം വ്യക്തമാക്കി.

“സുരേഷേട്ടനെ സ്വീകരിക്കാൻ ഞാൻ ആരെയും അറിയിച്ചിട്ട് വന്നതല്ല. അദ്ദേഹവുമായി എനിക്കുള്ള സൗഹൃദം എല്ലാവർക്കും അറിയാമല്ലോ. അദ്ദേഹത്തിന്റെ മാനുഷികമായിട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഞാൻ കൂടെയുണ്ടായിട്ടുണ്ട്. നല്ല നടൻ ഉണ്ടാവും നല്ല നേതാവും ഉണ്ടാവും നല്ല മനുഷ്യൻ സുരേഷ് ​ഗോപിയാണ്. അതുകൊണ്ടാണ് കൂടെ നിന്നതും. ഇനി നമുക്ക് കിട്ടുമോ എന്നറിയില്ല. സുരേഷേട്ടന് ഇന്ത്യ മുഴുവൻ നോക്കേണ്ടി വരും. നല്ല മനുഷ്യർ വരട്ടെ. എന്റെ ഒരുപാട് ബന്ധുക്കൾ തൃശൂർ ഉണ്ട്. അവിടത്തെ ബിഷപ്പുമായി എനിക്ക് നല്ല ബന്ധമുണ്ട്. സ്ത്രീകളുടെയെല്ലാം ഇഷ്ട കഥാപാത്രമാണ് സുരേഷേട്ടൻ. അതുകൊണ്ട് ജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു”.

“സുരേഷേട്ടന് ഒരു രാഷ്‌ട്രീയ മുഖം ആരും കണ്ടിട്ടില്ല. സ്വന്തം കയ്യിലെ പണം മറ്റുള്ളവർക്ക് കൊടുക്കുന്ന മനുഷ്യനാണ്. ഇപ്പോൾ തന്നെ അദ്ദേഹം പലതും ചെയ്യുന്നു. അപ്പോൾ കേന്ദ്രത്തിൽ നിന്നും പണം കിട്ടിയാൽ ചെയ്യാൻ പോകുന്നത് എന്തായിരിക്കുമെന്ന് അറിയാമല്ലോ. അഞ്ച് വർഷം കൊണ്ട് തൃശൂർ വരുന്ന മാറ്റത്തിന് ജനങ്ങൾ സാക്ഷ്യം വഹിക്കട്ടെ. തൃശൂർ മാത്രമല്ല, കേരളം മുഴുവൻ മാറ്റം വരുമെന്ന് ഒരു സംശയവുമില്ല. സിനിമാ മേഖലയിൽ നിന്നും അദ്ദേഹത്തിന് സപ്പോർട്ട് നൽകുന്നത് ഓരോത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. എന്നെ സംഘിയെന്ന് ഇഷ്ടമുള്ളവർ വിളിച്ചോട്ടെ. സംഘി പട്ടം കിട്ടുന്നതിൽ പേടിയില്ല”.

“എംപി സ്ഥാനം ഇല്ലതിരുന്ന സമയത്തും സുരേഷേട്ടൻ സഹായം ചെയ്തിരുന്നു. മാ എന്ന് പറയുന്ന ഞങ്ങളുടെ സംഘടനയ്‌ക്ക് അദ്ദേഹം സഹായം ചെയ്യുന്നു. അമ്മ എന്ന സംഘടനയുടെ ഓരോ ആവശ്യത്തിനും അതിലെ അം​ഗങ്ങളുടെ കുടുംബപരമായ ആവശ്യങ്ങൾക്ക് പോലും സുരേഷേട്ടൻ ഉണ്ടായിരുന്നു. അത് നല്ലൊരു മനുഷ്യനെ സാധിക്കുകയുള്ളൂ. സന്തോഷത്തേക്കാൾ, എനിക്ക് വിശ്വാസമാണ്. നന്മ മാത്രം മതി, നമ്മൾ ഉയരത്തിലെത്തുമെന്നതിന്റെ ഉദാഹരണമാണ് സുരേഷ് ​ഗോപി”- ടിനി ടോം പറഞ്ഞു.

Tags: BJPSuresh GopiTrissurtini tomSG
Share
Tweet
SendShare

More News from this section

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

Latest News

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

കള്ളക്കടൽ മുന്നറിയിപ്പ്; 1.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ; തിരുവനന്തപുരത്തും കന്യാകുമാരിയിലും കടലാക്രമണ സാധ്യത

SCO ഉച്ചകോടി: പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് താജിക്കിസ്ഥാനിലേക്ക്

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

മദ്യലഹരിയിൽ പിതാവിന്റെ കുത്തേറ്റു; കൊട്ടാരക്കരയിൽ പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

സുതാര്യമായ മേൽക്കൂരയും വിശാലമായ ജനാലകളും; പശ്ചിമഘട്ടം കൺമുന്നിൽ; മധുര–ഗുരുവായൂർ എക്സ്പ്രസിൽ പ്രകൃതിഭംഗി ആസ്വദിക്കാം; വിസ്റ്റാഡോം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies