ടി20 ലോകകപ്പിൽ വീണ്ടും അട്ടിമറി; അഫ്ഗാനിസ്ഥാൻ 'പരീക്ഷ' തോറ്റ് ന്യൂസിലൻഡ്
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ടി20 ലോകകപ്പിൽ വീണ്ടും അട്ടിമറി; അഫ്ഗാനിസ്ഥാൻ ‘പരീക്ഷ’ തോറ്റ് ന്യൂസിലൻഡ്

Janam Web Desk by Janam Web Desk
Jun 8, 2024, 09:38 am IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിൽ അട്ടിമറികൾ തുടരുന്നു. വമ്പന്മാരുടെ കരുത്തുമായി എത്തിയ ന്യൂസിലൻഡിനെതിരെ അഫ്ഗാനിസ്ഥാന് അട്ടിമറി ജയം. അഫ്ഗാൻ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡ് 15.2 ഓവറിൽ 75 റൺസിൽ പുറത്തായി. 84 റൺസിനാണ് അഫഗാനിസ്ഥാന്റെ ജയം. നാല് വിക്കറ്റ് വീതം വീഴ്‌ത്തിയ ഫസൽ ഫാറൂഖിയും റാഷിദ് ഖാനുമാണ് ന്യൂസിലൻഡിന്റെ നട്ടെല്ലൊടിച്ചത്. ഗ്ലെൻ ഫിലിപ്പ്‌സും(18), മാറ്റ് ഹെന്റിയുമാണ്(12) ന്യൂസിലൻഡ് നിരയിൽ രണ്ടക്കം കടന്നതാരങ്ങൾ. അഫ്ഗാന്റെ തുടർച്ചയായ രണ്ടാം ജയമാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഫ്ഗാന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഗുർബാസും സദ്രാനും ഇന്നിംഗ്‌സിന്റെ തുടക്കം മുതലെ വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 103 റൺസാണ് ഇന്നിംഗ്‌സിലേക്ക് ചേർത്തത്. 3 ബൗണ്ടറിയും 2 സിക്‌സറുമടക്കം 44 റൺസ് നേടിയ സദ്രാന്റെ വിക്കറ്റാണ് അഫ്ഗാന് ആദ്യം നഷ്ടമായത്. മാറ്റ് ഹെന്റിക്കായിരുന്നു വിക്കറ്റ്. പിന്നാലെ ഗുർബ്ബാസിനെ(80) ട്രെന്റ് ബോൾട്ട് ബൗൾഡാക്കി. 5 ഫോറും 5 സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. അസ്മത്തുള്ള ഓമർസായാണ് (22) അഫ്ഗാൻ നിരയിൽ രണ്ടക്കം കടന്ന മറ്റൊരു താരം. മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ട്രെന്റ് ബോൾട്ടും മാറ്റ് ഹെന്റിയും രണ്ട് വിക്കറ്റുമായി ന്യൂസിലൻഡ് നിരയിൽ തിളങ്ങി.

മറുപടി ബാറ്റിംഗിൽ, ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ ന്യൂസിലൻഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഫിൻ അലനെ(0) ഫാറൂഖി മടക്കി. പിന്നാലെ കാറ്റത്ത് പഴുത്തില വീഴുന്നത് പോലെ വിക്കറ്റുകൾ വീണു. ഒരു സമയത്ത് പോലും മികച്ച പ്രകടനം കാഴ്ച വയ്‌ക്കാനാവാതെ  ബൗളർമാർക്ക് മുന്നിൽ ന്യൂസിലാൻഡ് ബാറ്റർമാർ അടിയറവ് പറയുകയായിരുന്നു. 17 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റം വീതം വീഴ്‌ത്തിയ ഫാറൂഖിയും റാഷിദ് ഖാനുമാണ് ന്യൂസിലൻഡിനെ തകർത്തത്.

Tags: newzelandt20 world cupafganistan
ShareTweetSendShare

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

Latest News

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

രാമായണപാരായണം ഒരുമാസം കൊണ്ട് കൃത്യതയോടെ പൂർത്തീകരിക്കണ്ടേ ? ; ഇതാ പാരായണത്തിനൊരു ക്രമം

ഭാര്യാമാതാവിനെ തൂമ്പ കൊണ്ട് അടിച്ച് കൊലപ്പെടുത്തി; മരുമകൻ കസ്റ്റഡിയിൽ

തി​രു​വാ​തു​ക്ക​ൽ ഇ​ര​ട്ട കൊ​ല​പാ​ത​കം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

‘പേനയും പേപ്പറും കയ്യിലുണ്ട്, പരസ്പരവിരുദ്ധമായാണ് സംസാരം; സീരിയൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു’; നടിയെ ഷെൽട്ടർ ​ഹോമിലേക്ക് മാറ്റി 

രോ​ഗബാധിതരായ തെരുവുനായകളെ വെറ്ററിനറി സർജന്റെ സാക്ഷ്യപത്രത്തോടെ ദയാവധത്തിന് വിധേയമാക്കും

‘കോമ്രേ‍ഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്ന് എത്തിയ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് കണ്ടെത്തൽ, അന്വേഷണം ശക്തമാക്കി

ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയ ആചാരം; ചരിത്രപ്രസിദ്ധമായ ഏവൂർ സംക്രമ വള്ളംകളി വ്യാഴാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies