ന്യൂഡൽഹി : തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത പണം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ സ്ത്രീകൾ ഇൻഡി മുന്നണിയിലെ നേതാക്കന്മാരുടെ കാറുകൾ തടഞ്ഞു. ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെ കാണാൻ പോകുകയായിരുന്ന എഎപി നേതാക്കളായ രാഘവ് ഛദ്ദയുടെയും സഞ്ജയ് സിങ്ങിന്റെയും കാറാണ് ഡൽഹിയിൽ നിരവധി സ്ത്രീകൾ ഒത്തു ചേർന്ന് വളഞ്ഞത് .
ദരിദ്രരായ ഓരോ കുടുംബത്തിലെയും സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കോൺഗ്രസ് നിരവധി വീടുകളിൽ ‘ഗ്യാരൻ്റി കാർഡുകൾ’ വിതരണം ചെയ്തിരുന്നു. ലക്നൗവിലും കോൺഗ്രസ് ഓഫീസിൽ ഗ്യാരൻ്റി കാർഡുകൾ’ തേടി സ്ത്രീകൾ എത്തിയിരുന്നുവെന്നാണ് സൂചന .
ചില സ്ത്രീകളാകട്ടെ പണം തങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിനായി അക്കൗണ്ട് വിവരങ്ങളാണ് കോൺഗ്രസ് ഓഫീസിൽ എത്തിച്ചത് . 25 ഗ്യാരൻ്റികളോടെ ഏകദേശം 80 ദശലക്ഷം വീടുകളിലേക്ക് എത്താൻ കോൺഗ്രസ് ‘ഘർ ഘർ ഗ്യാരണ്ടി’ പരിപാടി ആരംഭിച്ചു.
കോൺഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 8,500 രൂപ വീതം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം വിശ്വസിച്ച് പോസ്റ്റോഫീസുകളില്‍ സത്രീകള്‍ കൂട്ടത്തോടെ അക്കൗണ്ട് തുറക്കാനുമെത്തിയിരുന്നു. ബെംഗളൂരുവിലെ ശിവാജിനഗര്‍, ചാമരാജ്പേട്ട് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമുള്ള സ്ത്രീകളാണ് ഇത്തരത്തില്‍ കൂട്ടത്തോടെ അക്കൗണ്ട് തുറക്കാനായി എത്തുന്നത്.