ഐസിസിക്കും ക്രിക്കറ്റ് ലോകത്തിനും ഒരിക്കലും മാറ്റി നിർത്താനാവാത്ത ടീമുകളാണ് ഇന്ത്യയും പാകിസ്താനും. ടൂർണമെന്റുകളിൽ ഇരുടീമുകളും നേർക്കുനേർ വരുമ്പോൾ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള മത്സരം എന്നതിലുപരി യുദ്ധസമാനമായ പ്രതീതി കൈവരിക്കാറുണ്ട്. നാസ്സോ സ്‌റ്റേഡിയത്തിൽ നാളെയാണ് ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരാട്ടം. ആരാധകർക്ക് ടീം ഇന്ത്യയെ സ്റ്റേഡിയത്തിലേത് പോലെ തന്നെ പിന്തുണയ്‌ക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് PVR INOX ഗ്രൂപ്പ്.
കൊൽക്കത്തയിലെ തീയറ്ററുകളിലാണ് പിവിആർ ഗ്രൂപ്പ് മത്സരം കാണാനുള്ള അവസരമൊരുക്കിയിരിക്കുന്നത്. ഫോറം മാൾ, ക്വസ്റ്റ് മാൾ, സ്വഭൂമി, സൗത്ത് സിറ്റി മാൾ, സിറ്റി സെന്റർ സാൾട്ട് ലേക്ക്, ഡയമണ്ട് പ്ലാസ, മണി സ്‌ക്വയർ എന്നിവിടങ്ങളിലാണ് സ്‌ക്രീനിംഗ് ഉണ്ടാകുക.
ആദ്യ മത്സരത്തിൽ അയർലൻഡിനെ തകർത്ത ടീം ഇന്ത്യ, പാകിസ്താനെയും തോൽപ്പിച്ച് ഗ്രൂപ്പിൽ ഒന്നാമതെത്താനാകുമെന്ന പ്രതീക്ഷയിലാണ്. ആദ്യ മത്സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയെങ്കിൽ അമേരിക്കയോട് ദയനീയ പരാജയം ഏറ്റവാങ്ങിയതിന് ശേഷമാണ് പാകിസ്താൻ ഇറങ്ങുന്നത്. തോറ്റാൽ പാകിസ്താന്റെ സൂപ്പർ 8 സാധ്യതകൾ മങ്ങും.