നാസോ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യ പാകിസ്താനെ നേരിടാനൊരുങ്ങുമ്പോൾ. പ്ലേയിംഗ് ഇലവനിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യ മത്സരത്തിൽ ഞെട്ടിപ്പിക്കുന്ന തോൽവി വഴങ്ങിയ പാകിസ്താൻ ഒരു തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്. അയർലൻഡിനെ വീഴ്‌ത്തിയ ഇന്ത്യ വലിയ ആവേശത്തിലാണ്.
ശിവം ദുബെയെ മറികടന്ന് ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജു സാംസണെ ഉൾപ്പെടുത്തുമെന്ന ചർച്ചകളാണ് വരുന്നത്. ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. അതസമയം അയർലൻഡിനെതിരെ ഇറങ്ങിയ ഇലവനെ നിലനിർത്തുമെന്നും സൂചനയുണ്ട്. അക്സർ പട്ടേലിന് പകരം കുൽദീപ് യാദവിനെ ഇലവനിൽ ഉൾപ്പെടുത്തിയാൽ ശിവം ദുബെയ്‌ക്ക് പകരം ഫിനിഷറായി സഞ്ജുവിനെ ഇറക്കാനാണ് സാദ്ധ്യത. നേരത്തെ രോഹിത് ശർമ്മയും ചില മാറ്റങ്ങളുണ്ടാകുമെന്ന തരത്തിൽ സൂചനകൾ നൽകിയിരുന്നു.ശിവം ദുബെ പന്തെറിയുന്നില്ലെങ്കിൽ സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന് മുൻ താരങ്ങളും ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയും പാകിസ്താനും 12 തവണയാണ് നേർക്കുനേർ വന്നത്. മിക്ക മത്സരങ്ങളിലും ഇന്ത്യൻ ബാറ്റർമാർക്ക് തിളങ്ങാനായിരുന്നു. പാകിസ്താൻ ബൗളർമാരും ചില മത്സരങ്ങളിൽ ശോഭിച്ചിരുന്നു. പേസിനെ കൂടുതൽ ആശ്രയിച്ചായിരിക്കും പാകിസ്താന്റെ ബൗളിംഗ് ആക്രമണം. കഴിഞ്ഞ മത്സരത്തിൽ നിരവധി എക്സ്ട്രാ റൺസുകൾ വഴങ്ങിയ പാകിസ്താൻ ബൗളർമാർ വിമർശനത്തിന്റെ നടുവിലാണ്.
പ്രവചിത ഇലവൻ
രോഹിത് ശർമ്മ (സി), വിരാട് കോലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ/സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ/കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്















