ടി20 ലോകപ്പിൽ ബദ്ധവൈരികളുടെ പോരാട്ടം നടക്കാനിരിക്കെ പാകിസ്താൻ ടീമിനെ പരിഹസിച്ച് മുൻ താരം ഡാനിഷ് കനേരിയ. പാകിസ്താൻ ടീം വെറും കോമഡിയാണെന്നും ഉല്ലസിക്കാനാണ് അവർ ന്യൂയോർക്കിൽ എത്തിയതെന്നും അവർക്ക് ഇന്ത്യയെ തോൽപ്പിക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ‘ഒരു സെഞ്ച്വറിയടിച്ചാൽ മാദ്ധ്യമങ്ങൾ ബാബർ, ബാബർ എന്ന് നിലവിളിച്ച് അവനെ വിരാട് കോലിയുമായി താരതമ്യം ചെയ്യും.
അവന് കോലിയുടെ ചെരിപ്പിടാൻ പോലും യോഗ്യതയില്ല. അമേരിക്കയുടെ ബൗളർമാർ കാണിച്ചു തന്നില്ലേ അക്കാര്യം. അവന് റൺസ് എടുക്കാനെ സാധിച്ചില്ല. അവൻ ക്രീസിൽ ഉറച്ചു നിന്ന് ആ മത്സരം ആധികാരികമായി ജയിപ്പിക്കണമായിരുന്നു. ഇത് വളരെ മോശമാണ്”
‘ഇന്ത്യ അവരെ തരിപ്പണമാക്കും. അവർക്ക് ഇന്ത്യയെ തോൽപ്പിക്കാനാകില്ല. എപ്പോഴൊക്കെ ലോകകപ്പിലേക്ക് വരുമ്പോഴും അവർ സ്വന്തം ബൗളിംഗിനെ പ്രശംസിക്കുന്നത് പതിവാണ്. ബൗളിംഗ് നിര മത്സരം ജയിപ്പിക്കുമെന്നാണ് പറയുന്നത്. എന്നാൽ ആ ബൗളിംഗ് നിര കാരണമാണ് ആദ്യ മത്സരത്തിൽ അവർ തോറ്റത്. ഈ പാകിസ്താൻ ടീം വെറും കോമഡിയാണ്. ന്യൂയോർക്കിലെത്തിയത് കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാനാണ്”—- ഡാനിഷ് കനേരിയ പറഞ്ഞു.
IANS Exclusive
“Pakistan cricket team is a joke, not serious about T20 World Cup, just holidaying in US with family, Babar Azam stands nowhere near Virat Kohli…Virat k jute k barabar bhi nahi hai,” former Pakistan spinner Danish Kaneria told IANS ahead of India-Pakistan… pic.twitter.com/Wi5eS0TKqQ
— IANS (@ians_india) June 9, 2024
“>















