ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നതിനിടെ ആഹ്ലാദപ്രകടനത്തിൽ മുങ്ങി ഭാരതം. രാജ്യത്തിന്റെ നാനാഭാഗത്തും ബിജെപി പ്രവർത്തകരുടെ ആഘോഷങ്ങൾ നടക്കുകയാണ്. മധുരം നൽകിയും ഡോൽ മുഴക്കിയും പതിനായിരക്കണക്കിന് പ്രവർത്തകരാണ് ആഘോഷത്തിൽ പങ്കെടുക്കുന്നത്.
പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉത്തർപ്രദേശിലെ വാരാണസിയിലും വലിയ ആഘോഷങ്ങളാണ് നടന്നത്. മുദ്രാവാക്യം മുഴക്കിയും മധുരം പങ്കിട്ടും നേതാക്കൾ ആഘോഷിച്ചു. അസം ഗുവാഹട്ടിയിൽ ബിജെപി ഓഫീസിന് മുന്നിൽ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ബിജെപി പ്രവർത്തകർ ആഘോഷത്തിൽ പങ്കെടുത്തു. മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിലും വലിയ ആഘോഷങ്ങളാണ് അരങ്ങേറുന്നത്. മൂന്നാം മോദി സർക്കാരിനെ വരവേൽക്കാനുള്ള ആവേശത്തിലാണ് ബിജെപി നേതാക്കൾ.
വൈകിട്ട് 7.20-ഓടെ ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രിയുൾപ്പെടെ മോദി സർക്കാരിന്റെ കരുത്തുറ്റ ദേശീയ നേതാക്കൾ സത്യപ്രതിജ്ഞ ചെയ്തു. രാജ്നാഥ് സിംഗ്, അമിത് ഷാ, ജെപി നദ്ദ, നിതിൻ ഗഡ്കരി, നിർമ്മല സീതാരാമൻ, എസ് ജയശങ്കർ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.