ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടയിൽ അമ്മ ഹീരാബെനോടൊപ്പമുള്ള മോദിയുടെ ചിത്രം ഉയർത്തി ബിജെപി നേതാക്കൾ. തുണിയിൽ വരച്ച ചിത്രമാണ് ബിജെപി നേതാക്കൾ ഉയർത്തിക്കാട്ടിയത്.
2022-ലാണ് പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെൻ അന്തരിച്ചത്. മോദിയുടെ ഇളയ സഹോദരനായ പങ്കജ് മോദിക്കൊപ്പമാണ് ഹീരാബെൻ താമസിച്ചിരുന്നത്. ഗാന്ധിനഗറിലെ റെയ്സൻ ഗ്രാമത്തിൽ താമസിച്ചിരുന്ന അമ്മയെ കാണാൻ സമയം കിട്ടുമ്പോഴൊക്കെ പ്രധാനമന്ത്രി റെയ്സനിലെത്തിയിരുന്നു.
വാരാണസിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ഗംഗാനദിയെ കുറിച്ച് സംസാരിക്കുന്നതിനിടെ അമ്മയെ ഓർത്ത് പ്രധാനമന്ത്രി വികാരഭരിതനായിരുന്നു. അമ്മയുടെ മരണശേഷം ഗംഗാനദിയുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് പറയുന്നതിനിടെ അദ്ദേഹത്തിന്റെ വാക്കുകൾ മുറിഞ്ഞുപോയതും വേദിയിൽ അണിനിരന്നവരുടെ കണ്ണുനനയിച്ചു.