ന്യൂയോർക്ക്: അനായാസ ജയം തേടിയിറങ്ങിയ പാകിസ്താന്റെ നട്ടെല്ല് ഊരിയെടുത്ത് രോഹിത്തും സംഘവും. 119 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്താന് അപ്രതീക്ഷിത തോൽവി. നായകൻ രോഹിത് ശർമ്മയുടെ അപാര ക്യാപ്റ്റൻസി മികവ് കണ്ട മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ കത്തിജ്വലിച്ചതോടെ പാകിസ്താൻ ബാറ്റർമാർ എരിഞ്ഞടങ്ങുകയായിരുന്നു. എക്കാലത്തെയും മികച്ച തിരിച്ചുവരവുകൾ കണ്ട മത്സരത്തിൽ ഗാലറിയിൽ തിങ്ങിനിറഞ്ഞ ആരാധകർക്ക് വിരുന്നൊരുക്കിയാണ് ഇന്ത്യ ആറു റൺസിന്റെ വിജയം നേടിയത്.
44 പന്തിൽ 31 റൺസെടുത്ത റിസ്വാനാണ് ടോപ് സ്കോറർ. മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രീത് ബുമ്രയാണ് കളിയിലെ താരം.ക്യാപ്റ്റൻ ബാബർ അസം (13), ഉസ്മാൻ മിർ(13), ഇമാദ് വസീം (15), ഷദാബ് ഖാൻ (4), ഇഫ്തീഖർ അഹമ്മദ്(5) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
അക്സർ പട്ടേൽ,അർഷദീപ് സിംഗ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് നേടി. അയർലൻഡിനെതിരെ മൂർച്ച കൂടിയ ബൗളിംഗ് നിരയുടെ മേന്മ വിളിച്ചറയിക്കുന്നതായിരുന്നു ഇന്നത്തെ പാകിസ്താനെതിരെയുള്ള മത്സരം.















