120 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താനെ ഇന്ത്യ വരിഞ്ഞുകെട്ടി. അനായാസം ലക്ഷ്യം മറികടക്കാമെന്ന് കരുതിയ പാകിസ്താന് അവസാന നിമിഷം പിഴച്ചു. ഇന്ത്യൻ ബൗളർമാരുടെ കണിശതയ്‌ക്ക് മുന്നിൽ പാകിസ്താൻ 113 റൺസിന് കീഴടങ്ങി. ഇന്ത്യക്ക് 6 റൺസ് വിജയം. ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഇഫ്തീഖർ അഹമ്മദ് എന്നിവരുടെ നിർണായക വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചത്. ടി20 ലോകകപ്പിൽ ഇന്ത്യയോട് പാകിസ്താൻ പരാജയപ്പെട്ടതോടെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗി.
ഇൻസ്റ്റഗ്രാമിൽ മത്സരശേഷം പാകിസ്താൻ ക്രിക്കറ്റ് ബോർഡിനയച്ച മെസ്സേജ് പങ്കുവച്ചുകൊണ്ടാണ് സ്വിഗ്ഗി പാക് ക്രിക്കറ്റിനെ ട്രോളിയത്. ”നന്ദി മകളെ.. ഫദേഴ്‌സ് ഡേയുടെ ഗിഫ്റ്റ് നേരത്തെ നൽകിയതിന്, കുറച്ച് ബിരിയാണി എടുക്കട്ടെ, ഫെവിക്കോളിനെക്കാൾ വിശ്വാസമാണ് ഞങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ” എന്നായിരുന്നു സന്ദേശം.
Our trust in ICT’s performance is stronger than fevicol ka jod🫡#INDvsPAK https://t.co/yUY5SkQkep
— Swiggy Instamart (@SwiggyInstamart) June 9, 2024
“>
baap ko khush karne ka tareeka kaafi cazual hai. 😘 #INDvsPAK pic.twitter.com/hv12aeSTOs
— Swiggy (@Swiggy) June 9, 2024
“>
മത്സരത്തിന് മുമ്പും സ്വിഗ്ഗി തങ്ങളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ പാക് ക്രിക്കറ്റിനെ ട്രോളിയിരുന്നു. ഇന്ത്യയോട് പരാജയപ്പെട്ടാൽ ടിവി തല്ലിപ്പൊളിക്കാൻ നിങ്ങളുടെ ആരാധകർക്ക് ശക്തി ആവശ്യമാണ്. കുറച്ച് റെഡ്ബുൾ എടുക്കട്ടെ എന്നായിരുന്നു പരിഹാസം.
Leaving it here🫡#INDvsPAK pic.twitter.com/JUkCGUz9hm
— Swiggy Instamart (@SwiggyInstamart) June 9, 2024
“>