നാസോ സ്റ്റേഡിയത്തിൽജയമുറപ്പിച്ച മത്സരത്തിലാണ് പാകിസ്താൻ ആരാധകരെ കരയിച്ച് ഇന്ത്യ ആറു റൺസിന് വിജയം നേടുന്നത്. അപ്രതീക്ഷിത തോൽവി പാകിസ്താൻ ആരാധകർക്ക് ഇതുവരെയും ഉൾക്കൊള്ളാനായിട്ടില്ല. 120 റൺസ് പിന്തുടർന്ന പാകിസ്താനെ നിശ്ചിത ഓവറിൽ 113 റൺസിന് പിടിച്ചുക്കെട്ടുകയായിരുന്നു ഇന്ത്യൻ ബൗളിംഗ് നിര.
ഇതിനിടെ ഒരു പാകിസ്താൻ ആരാധകന്റെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇന്ത്യാ-പാകിസ്താൻ പോരാട്ടം നേരിട്ടു കാണാൻ 8.40 ലക്ഷം പാകിസ്താൻ രൂപ മുടക്കിയാണ് അദ്ദേഹം ടിക്കറ്റെടുത്തത്. ഈ പണം സ്വരൂപിക്കാൻ ട്രാക്ടർ വിൽക്കേണ്ടിയും വന്നു. മത്സരത്തിൽ പാകിസ്താൻ തോറ്റതോടെ സങ്കടം സഹിക്കാനാകാതെ ഇയാൾ വിങ്ങിപ്പൊട്ടുകയായിരുന്നു.
120 റൺസ് വിജയ ലക്ഷ്യത്തിൽ പാകിസ്താൻ ഒരിക്കലും തോൽക്കില്ലെന്നാണ് കരുതിയിരുന്നതെന്നും അദ്ദേഹം കരച്ചിലടക്കാനാകാതെ പറയുന്നുണ്ട്. അഭിമുഖത്തിനിടെ ചിലർ അദ്ദേഹത്തെ പരിഹസിക്കുന്നുമുണ്ട്. എന്നാൽ വിജയത്തിൽ ഇന്ത്യൻ ആരാധകരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ट्रैक्टर बेचकर एक पाकिस्तानी फैन अमेरिका में भारत-पाकिस्तान का मुकाबला देखने
◆ शख्स ने कहा, “मैं 3 हजार डॉलर की टिकट खरीदकर मैच देखने पहुंचा था “#IndvsPak | #India | #Pakistan | Pakistan Team pic.twitter.com/qC6JsxeW4M
— News24 (@news24tvchannel) June 10, 2024
“>