പാകിസ്താൻ നായകൻ ബാബർ അസമിനെ രൂക്ഷമായി വിമർശിച്ച് മുൻ സഹതാരം അഹമ്മദ് ഷെഹ്സാദ്. ബാബർ നയിക്കുന്ന പാകിസ്താൻ ടീം ടി20 ലോകകപ്പിൽ പുറത്താകലിന്റെ വക്കിലാണ്. ഒട്ടുമിക്ക മുൻ താരങ്ങളും വിമർശനവുമായി രംഗത്തെത്തിയെങ്കിലും ഷെഹ്സാദിന്റേത് ഒരുപടികൂടി കടന്നുള്ള കടുത്ത പരിഹാസമായിരുന്നു. ഒരു മത്സരം പോലും ജയിപ്പിക്കാനാകാത്ത ഇയാളെ ആരാണ് കിംഗ് എന്ന് വിളിക്കുന്നതെന്ന് ഷെഹ്സാദ് ചോദിച്ചു. ഒരു ടിവി അഭിമുഖത്തിനിടെയായിരുന്നു പരിഹാസം.
‘കുഞ്ഞൻ ടീമുകൾക്കെതിരെ അടിച്ചുതകർക്കുന്ന ബാബർ ജനങ്ങളെ പറ്റിക്കുകയാണ്. നല്ല പ്രകടനം നടത്താൻ പിസിബി അവരുടെ ശമ്പളം ഉയർത്തിയെങ്കിലും ഒന്നുമുണ്ടായില്ല. ബാബർ സുഹൃത്തുക്കളെ ഉപയോഗിച്ച് ടീമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഐസിസി ടൂർണമെന്റുകളിലെ ബാബറിന്റെ ബാറ്റിംഗ് ശരാശരി 27 ആണ്. സ്ട്രൈക് റേറ്റ് 112 ഉം.
ഇതാണ് തോൽവികൾക്ക് പ്രധാന കാരണം. പാകിസ്താന് വേണ്ടി മത്സരങ്ങൾ ജയിപ്പിക്കാത്ത ഒരാളെ എങ്ങനെയാണ് രാജാവ് എന്ന് വിളിക്കുന്നത്”.അതേസമയം കാനഡയോട് അവസാന മത്സരത്തിൽ ജയിച്ചെങ്കിലും ടി20 ലോകകപ്പിലെ പാകിസ്താന്റെ നിലനിൽപ്പ് ഇപ്പോഴും കയ്യാല പുറത്താണ്. തുടർച്ചയായ രണ്ടു മത്സരങ്ങളാണ് പാകിസ്താൻ പരാജയപ്പെട്ടത്.
Ahmed Shehzad, “King ka mai kya kro jisne mujhe match hi jeetwa ke nhi dena.” pic.twitter.com/kEYeuH8Nhj
— 𝙎𝙝𝙚𝙧𝙞 (@CallMeSheri1) June 10, 2024















