ന്യൂഡല്ഹി: ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രസർക്കാർ വീണ്ടും നീട്ടി. 2024 സെപ്തംബർ 14 വരെ ഫീസില്ലാതെ ആധാർകാർഡ് അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. ആധാർ സൗജന്യമായി പുതുക്കുന്നതിനുള്ള തീയതി ജൂൺ 14 ന് അവസാനിക്കാൻ ഇരിക്കെയാണ് തീരുമാനം.
ആധാർ പുതുക്കുന്നതിനുള്ള സൗജന്യ സേവനം ലഭ്യമാകുക myAadhaar പോർട്ടലിൽ മാത്രമാണ്. പേര്, ജനനത്തീയതി, വിലാസം മുതലായ വിവരങ്ങളാണ് ഓൺലൈൻ ആയി തിരുത്താൻ സാധിക്കുക. ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കേന്ദ്രങ്ങളിൽ പോകേണ്ടി വരും. സെപ്തംബർ 14 ന് ശേഷം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ഫീസ് നൽകേണ്ടി വരും.10 വർഷത്തിൽ ഒരിക്കലെങ്കിലും ആധാർ വിവരങ്ങൾ പുതുക്കണം എന്നാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി നൽകിയിരിക്കുന്ന നിർദ്ദേശം.
ആധാർ കാർഡ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം
- myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് തുറക്കുക
- ‘എന്റെ ആധാർ’ മെനു തിരഞ്ഞെടുക്കുക
- നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്യുക’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
- ശേഷം’അപ്ഡേറ്റ് ചെയ്യുക’ എന്നതിൽ ക്ലിക്ക് ചെയ്ത് ‘തുടരുക’ എന്നത് തെരഞ്ഞെടുക്കുക
- ശേഷം വരുന്ന കോളത്തിൽ ആധാർ നമ്പർ നൽകുക
- ക്യാപ്ച വെരിഫിക്കേഷൻ കൊടുക്കുക
- ശേഷം ലഭിക്കുന്ന ഒടിപി നൽകുക
- ഡെമോഗ്രാഫിക്സ് ഡാറ്റ അപ്ഡേറ്റ് ചെയ്യുക’ എന്ന ഓപ്ഷനിലേക്ക് തിരഞ്ഞെടുക്കുക
- അപ്ഡേറ്റ് ചെയ്യുന്നതിനായി ഓപ്ഷൻ തിരഞ്ഞെടുക്കുക
- പുതിയ വിശദാംശങ്ങൾ നൽകുക
- ആവശ്യമുള്ള ഡോക്യൂമെന്റസ് സ്കാൻ ചെയ്ത പകർപ്പ് അപ്ലോഡ് ചെയ്യു
- നൽകിയ വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കുക
- ഒടിപി ഉപയോഗിച്ച് സാധൂകരിക്കുക
- ഇത് പൂർത്തിയായ ശേഷം, ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ നമ്പറിൽ അപ്ഡേഷൻ ശരിയായി നടന്നു എന്ന് എന്ന് അറിയിക്കുന്ന ഒരു എസ്എംഎസ് ലഭിക്കും.
- ഇതേ രീതിയിൽ തന്നെ ആധാറിലെ മറ്റ് വിശദാംശങ്ങളും അപ്ഡേറ്റ് ചെയ്യാവുന്നതാണ്.