അമാരവതി: നാവിക സേനയുടെ കരുത്തുറ്റ ഈസ്റ്റേൺ ഫ്ലീറ്റുകളുടെ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വിശാഖപ്പട്ടണത്തെത്തി. നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ഉന്നതരുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും.
#WATCH | Andhra Pradesh: Defence Minister Rajnath Singh arrives in Visakhapatnam to visit the Eastern Naval Command and review the defence preparedness.. pic.twitter.com/ljm5q9dH6A
— ANI (@ANI) June 14, 2024
നേരത്തെ, പ്രതിരോധ മന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിരോധ മേഖലയുടെ നൂറ് ദിവസത്തെ കർമ്മ പദ്ധതിയെ കുറിച്ചാണ് ചർച്ചകൾ നടന്നത്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, കരസേന മേധാവി മനോജ് പാണ്ഡ, നാവികസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ യോഗത്തിൽ പങ്കെടുത്തു. നാവികസേന മേധാവിയായി ചുമതലയേറ്റ ശേഷമുള്ള ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ ആദ്യ യോഗമായിരുന്നു ഇത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ആത്മനിർഭര ഭാരതത്തെ സൃഷ്ടിക്കുകയെന്നതാണ് മൂന്നാം മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ ശേഷം രാജ്നാഥ് സിംഗ് പറഞ്ഞു. ആത്മനിർഭര ഭാരതത്തിന് കീഴിൽ 21,000 കോടി രൂപയുടെ പ്രതിരോധ സുരക്ഷാ ഉപകരണങ്ങൾ ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയതു. അടുത്ത വർഷം ഇത് 50,000 കോടിയിലേക്ക് എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.















