റോം: വെല്ലുവിളികളെ അഭിമുഖീകരിച്ച് അന്താരാഷ്‌ട്ര സഹകരണം മെച്ചപ്പെടുത്താൻ ജി 7 നേതാക്കൾ ഒത്തുകൂടി. ഒരു മാർപാപ്പ പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. അതിന് നിമിത്തമായത് ഇറ്റലിയും. ലോകം ഉറ്റുനോക്കിയ ‘ഔട്ട്‌റീച്ച് സെഷന്’ ശേഷം ലോക നേതാക്കൾ ഫ്രാൻസിസ് മാർപാപ്പയ്‌ക്കൊപ്പം ‘ഫാമിലി ഫോട്ടോയ്‌ക്ക്’ പോസ് ചെയ്തു.
ജി 7 രാജ്യങ്ങളിലെ നേതാക്കളായ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനക്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരും പ്രധാനമന്ത്രി നരേന്ദ്ര മോദി, തുർക്കി പ്രസിഡൻ്റ് റജബ് തയ്യിബ് എർദോഗൻ എന്നിവരുൾപ്പെടെ യൂണിയൻ പ്രതിനിധികളും ഫോട്ടോയിലുണ്ട്.
ആഗോള സഹകരണത്തെ ഊട്ടിയുറപ്പിക്കുന്ന ചിത്രം ലോകാനേതാക്കളെല്ലാവരും തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ലോക നേതാക്കൾക്കൊപ്പം എന്ന തലക്കെട്ടോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചിത്രം പങ്കുവച്ചിരിക്കുന്നത്.
With world leaders at the @G7 Summit in Italy. pic.twitter.com/83gSNhNQTs
— Narendra Modi (@narendramodi) June 14, 2024
ശുദ്ധ ഊർജം, സാമ്പത്തിക വികസനം, ഭക്ഷ്യസുരക്ഷ, ഡിജിറ്റൽ കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിലെ മുന്നേറ്റം മുതൽ ചരിത്രപരമായ ആഗോള അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ വരെ ഇന്നത്തെ സെഷനിൽ ചർച്ച ചെയ്തു. ഉൽപ്പാദനക്ഷമമായ,വിശാലമായ ദിവസമാണ് കഴിഞ്ഞുപോയതെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കുറിച്ചത്.
From driving forward developments in clean energy, economic development, food security, and digital connectivity to historic global infrastructure investments – today’s working sessions were as wide-ranging as they were productive. pic.twitter.com/frU9sNlwHb
— President Biden (@POTUS) June 14, 2024