കണ്ണൂർ: കണ്ണൂരിൽ വീടിന് നേരെ ബോംബേറ്. ബിജെപി പ്രവർത്തകന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. ചാലക്കൽ സനൂപിന്റെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്. സ്റ്റീൽ ബോംബ് ആണ് എറിഞ്ഞത്. സംഭവത്തിൽ സിപിഎം പ്രവർത്തകനായ ചാലക്കര സ്വദേശി അരുണിനെ ന്യൂമാഹി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം കൂത്തുപറമ്പ് നരവൂരിലും ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞിരുന്നു. വീടിന്റെ മതിലിൽ തട്ടി ബോംബ് പൊട്ടുകയായിരുന്നു.
കൂത്തുപറമ്പിൽ സിപിഎം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആരോപിച്ചിരുന്നു. സമാധാനം തകർക്കുന്നവർക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് വീണ്ടും ബോംബേറ്.