കോഴിക്കോട്: ഫറോക്കിൽ ബസിനും വൈദ്യുതി പോസ്റ്റിനുമിടയിൽപ്പെട്ട് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. അത്താണിക്കൽ സ്വദേശി മുഹമ്മദ് അലിയാണ് അപകടത്തിൽപ്പെട്ടത്. 47 വയസായിരുന്നു.
ഇന്ന് വൈകിട്ടായിരുന്നു സംഭവം. കോഴിക്കോട്- പരപ്പനങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസ് മുഹമ്മദ് അലിയെ ഇടിക്കുകയായിരുന്നു. ഇതോടെ അലി ബസിനും പോസ്റ്റിമിടയിൽപ്പെട്ടു. ബസ് ഉടൻ തന്നെ പുറകോട്ടെടുത്തെങ്കിലും അലി മരണപ്പെട്ടിരുന്നു.
പെരുന്നാളിനായി സാധനങ്ങൾ വാങ്ങാൻ പോകും വഴിയാണ് അപകടമുണ്ടായത്. ബസ് കയറുന്നതിനായി സ്റ്റാൻഡിലേക്ക് നടക്കുന്നതിനിടെ വളവ് തിരിഞ്ഞെത്തിയ ബസ് ഇടിക്കുകയായിരുന്നു.