നാഗ്പൂർ: ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് സൈനികർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ആറ് ജവന്മാർക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റു. ഇവർ ചികിത്സയിൽ തുടരുകയാണ്.
ആർമിയുടെ ഗാർഡ് റെജിമെന്റൽ ട്രെയിനിംഗ് സെൻ്ററിലെ സൈനികരായ വിഘ്നേഷ്, ധീരജ് റായ് എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവറുടെ ആരോഗ്.നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
കംപീറ്റിലെ ആർമിയുടെ ഗാർഡ് റെജിമെന്റൽ ട്രെയിനിംഗ് സെൻ്ററിൽ നിന്നുള്ള 15 ജവന്മാർ രണ്ട് ഓട്ടോകളിലായി യാത്ര പുറപ്പെട്ടതിന് പിന്നാലെയാണ് ബസ് ഒരു ഓട്ടോയിൽ ഇടിച്ചത്. പിന്നാലെ രണ്ടാമത്തെ ഓട്ടോയിലെ ജവന്മാരും നാട്ടുകാരും ചേർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.