ടി20 ലോകകപ്പിലെ പുറത്താകലും മോശം ഫോമിനെ തുടർന്നുള്ള വിമർശനങ്ങളും പരിഹാസങ്ങളും തുടരുന്നതിനിടെ വീണ്ടും വിവാദത്തിലായി പാക് പേസർ ഹാരീസ് റൗഫ്. ഫ്ളോറിഡയിലെ ഹോട്ടലിലാണ് സംഭവം.ഭാര്യയ്‌ക്കൊപ്പം ഹോട്ടൽ മുറിയിലേക്ക് നടക്കുന്നതിനിടെയാണ് ദൂരെ നിന്ന് ഒരു ആരാധകൻ റൗഫിനെ കളിയാക്കിയത്. ഇതോടെ നിയന്ത്രണം തെറ്റിയ റൗഫ് ഇവൻ ഇന്ത്യയിൽ നിന്നായിരിക്കാമെന്നു പറഞ്ഞ് അയാളെ മർദ്ദിക്കാൻ പാഞ്ഞെത്തി. ഇതിനിടെ അസഭ്യം പറയുന്നുമുണ്ടായിരുന്നു.
ഇതോടെ ആരാധകൻ, താൻ പാകിസ്താനിൽ നിന്നാണെന്നും, ഒരു ഫോട്ടോ വേണമെന്നും പറഞ്ഞു. ഞാൻ വലിയ ആരാധകനാണെന്നും വ്യക്തമാക്കി. ആക്രമിക്കാൻ ശ്രമിച്ച റൗഫ് ഇതോടെ ഒന്ന് അടങ്ങി. ചിലർ പാകിസ്താൻ ബൗളറെ പിടിച്ചുമാറ്റുന്നതും കാണാമായിരുന്നു. ഭാര്യയുടെ കൈ തട്ടിമാറ്റിയാണ് റൗഫ് ആരാധകന് നേരെ പാഞ്ഞടുത്തത്.
ഭാര്യ തടയാൻ ശ്രമിച്ചെങ്കിലും പേസർ ഇത് വകവയ്‌ക്കാതെ ആരാധകനടുത്തേക്ക് ആക്രോശിച്ചെത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ എക്സിൽ വൈറലായി. സൂപ്പർ എട്ട് കാണാത പുറത്തായ പാകിസ്താൻ ടീമിനെതിരെ നാട്ടിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
🚨 Haris Rauf fight with a fan 🚨
“Ye India se ho ga” – Haris
“Nahi main Pakistan se hoon” – Fanpic.twitter.com/eQClc0fx5H— M (@anngrypakiistan) June 18, 2024