ഓസ്ട്രിയക്കെതിരെ തപ്പിത്തടഞ്ഞ് ജയിച്ചെങ്കിലും ഫ്രാൻസിന് ആശങ്കയായി സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പരിക്ക്. ഓസ്ട്രിയൻ താരം കെവിൻ ഡാൻസോയുമായി കൂട്ടിയിടിച്ചാണ് കിലിയന് പരിക്കേറ്റത്. ചോരവാർന്ന് കളത്തിൽ വീണ താരം പിന്നീട് ഗ്രൗണ്ട് വിടുകയായിരുന്നു. തൊട്ടുപിന്നാലെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കിന്റെ വ്യാപ്തിയെ സംബന്ധിച്ച് ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
വരും ദിവസങ്ങളിൽ അദ്ദേഹം ചികിത്സയ്‌ക്ക് വിധേയനാകും. ഉടനെയൊരു സർജറി നടത്തില്ല. ചികിത്സയുടെ ഇടവേളയ്‌ക്ക് ശേഷം കളിക്കുന്നതിനായി താരത്തിനായി ഒരു മാസ്ക് സജ്ജമാക്കും.—ഫെഡറേഷൻ പറഞ്ഞു. ഹെഡ്ഡർ ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു കൂട്ടിയിടി. ഡാൻസോയുടെ തോളിലിടിച്ചാണ് എംബാപ്പെയുടെ മൂക്ക് പൊട്ടിയത്. നിലത്തു വീണ ഉടനെ താരത്തിന്റെ മൂക്കിൽ നിന്ന് ചോരയൊഴുകാനും തുടങ്ങി. പിന്നീട് ഓസ്ട്രിയൻ ഗോൾ കീപ്പർ മെഡിക്കൽ ടീമിനെ വിളിക്കുകയായിരുന്നു.
പരിക്കിന്റെ കാര്യത്തിൽ എംബാപ്പെയും പ്രതികരണവുമായെത്തി. മാസ്കുകൾക്കായി എന്തെങ്കിലും ഉപായം ഉണ്ടോ എന്നാണ് അദ്ദേഹം എക്സിൽ ചോദിച്ചത്. ചികിത്സയ്‌ക്ക് ശേഷം അദ്ദേഹം ടീമിനൊപ്പം ചേർന്നുവെന്ന് ഫ്രാൻസ് അറിയിച്ചു. 22ന് ഹോളണ്ടിനെതിരെയും 25ന് പോളണ്ടിനെതിരെയുമാണ് ഫ്രാൻസിന്റെ ശേഷിക്കുന്ന മത്സരങ്ങൾ. ഇതിൽ ഡച്ചുപ്പടയ്‌ക്കെതിരെ എംബാപ്പെ കളിക്കാനിടയില്ല.
Kevin Danso a présenté ses excuses après la blessure de Kylian Mbappé. 👏🇦🇹 pic.twitter.com/3IM3024EFF
— Instant Foot ⚽️ (@lnstantFoot) June 18, 2024
“>