ചെറിയ തരംഗം മതി, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും; 37 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകണക്ക് നിരത്തി സന്ദീപ് വാര്യർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെറിയ തരംഗം മതി, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും; 37 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകണക്ക് നിരത്തി സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 07:21 am IST
FacebookTwitterWhatsAppTelegram

കേരളത്തിൽ രാഷ്‌ട്രീയ മാറ്റം ഉടലെടുക്കുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 37 നിയോജകമണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ട് ശതമാനം 25 ശതമാനത്തിന് മുകളിലാണെന്നും ചെറിയ തരംഗമടിച്ചാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഒറ്റകക്ഷിയായും ബിജെപി മാറാൻ വരെ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സന്ദീപ് വാര്യരുടെ കണക്കുകൾ നിരത്തിയുള്ള പരാമർശം.

20 ശതമാനത്തിൽ കൂടുതൽ വോട്ടുള്ള മണ്ഡലങ്ങൾ നോക്കിയാൽ എണ്ണം ഇനിയുമേറെ കൂടും. ചാലക്കുടിയിലേയും മാവേലിക്കരയിലേയും ചില നിയോജകമണ്ഡലങ്ങളും നിയമസഭയിലെ സാഹചര്യം വച്ച് ഈ കണക്കിൽ ഉൾപ്പെടുത്തിയാൽ വിജയിച്ച് വരാവുന്ന സീറ്റുകളുടെ എണ്ണം 40-ലധികമായി ഉയരും. എന്നാൽ ഈ കണക്ക് ഒരു മാദ്ധ്യമങ്ങളും പറയാതെ ഒളിച്ചു വെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകൾ, 25-ലധികം മുനിസിപ്പാലിറ്റികൾ, 100-ലധികം ഗ്രാമപഞ്ചായത്തുകൾ എന്നിവയിലും അടുത്ത തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തും. അതിലേറെ സ്ഥലങ്ങളിൽ പ്രതിപക്ഷമായി ബിജെപി മാറും.

കഴിഞ്ഞ തവണ സിപിഎമ്മിന്റെ സഹായത്തോടെ കഷ്ടിച്ചാണ് പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാഫി വിജയിച്ചതെന്നും അദ്ദേഹം ആരോപിച്ചു.  ആവേശഭരിതരായ വോട്ടർമാർ ഇത്തവണ അതിനെയും മറികടക്കും. ഈ മാറ്റങ്ങളെല്ലാം തിരിച്ചറിഞ്ഞതാണ് സിപിഎമ്മിനെയും കോൺഗ്രസിനെയും മാദ്ധ്യമങ്ങളെയും ആശങ്കയുടെ നിഴലിലാഴ്‌ത്തിയിരിക്കുന്നത്.

പ്രിയങ്കയെ കണ്ടാൽ ഇന്ദിരയെ പോലെയുണ്ടെന്ന പൈങ്കിളിയുമായി കോൺഗ്രസിനെ പരിപോഷിപ്പിക്കാൻ ഇറങ്ങിയവരിൽ ഇടത് മാദ്ധ്യമപ്രവർത്തകർ വരെയുണ്ടെന്നും ഇടതിന്റെ പണി കഴിഞ്ഞെന്നവർക്കും ബോധ്യപ്പെട്ടത് കൊണ്ടാണിതെന്നും അദ്ദേഹം ​കുറിപ്പിൽ പറയുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ചെറുക്കാൻ ഇണ്ടി മുന്നണിയായി ഇടതും കോൺഗ്രസ്സും മത്സരിക്കും. ഒരു സംശയവും വേണ്ട- അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.

Tags: BJPsandeep g varier
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies