കണ്ണൂരിലെ ബോംബ് നിർമാണം; മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞ യുവതിക്ക് ഭീഷണി; വീട്ടിലേക്ക് പാർട്ടി പ്രവർത്തകർ എത്തിയെന്ന് സീന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണൂരിലെ ബോംബ് നിർമാണം; മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞ യുവതിക്ക് ഭീഷണി; വീട്ടിലേക്ക് പാർട്ടി പ്രവർത്തകർ എത്തിയെന്ന് സീന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 10:58 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: തലശേരി എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരെ രംഗത്തെത്തിയ യുവതിക്ക് ഭീഷണി. സിപിഎം പ്രവർത്തകരിൽ നിന്ന് നിരന്തരം ഭീഷണി നേരിടുന്നുവെന്ന് സീന പറഞ്ഞു. സംഭവത്തിൽ പ്രതികരിച്ചതിനു പിന്നാലെ വീട്ടിലേക്ക് പാർട്ടി പ്രവർത്തകർ എത്തിയെന്നും യുവതി വെളിപ്പെടുത്തി. കുഞ്ഞുങ്ങൾക്ക് സമാധാനമായി ഓടി നടക്കണമെന്നും പാർട്ടിക്കാരാണ് ബോംബ് നിർമാണത്തിന് പിന്നിലെന്നും സീന മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞിരുന്നു. ഇത് പൊതുസമൂഹത്തിൽ ചർച്ചയായത് സിപിഎമ്മിന് വലിയ ക്ഷീണമാകുകയും ചെയ്തു.

വയോധികരായ മാതാപിതാക്കൾ ഒറ്റയ്‌ക്കായിരുന്ന സമയത്തായിരുന്നു സിപിഎം പ്രവർത്തകർ എത്തിയത്. സമൂഹത്തിൽ ഒറ്റപ്പെടുത്തൽ തുടങ്ങിയെന്നും സീന പറഞ്ഞു. എരഞ്ഞോളി പഞ്ചായത്ത് മെമ്പർ അടക്കമുള്ള സിപിഎം പ്രവർത്തകരാണ് വീട്ടിലെത്തിയത്. ബോംബ് നിർമാണത്തിന്റെ പിന്നിൽ സിപിഎമ്മാണെന്ന് എല്ലാവർക്കും അറിയാമെന്നും എന്നാൽ ഭയം കൊണ്ടാണ് ആരും പ്രതികരിക്കാത്തതെന്നും സീന പറയുന്നു. തനിക്ക് നേരെ ആക്രമണങ്ങളുണ്ടാവാനുള്ള സാധ്യതകൾ കൂടുതലാണെന്നും എന്നാൽ ഗ്രാമത്തിലെ എല്ലാ ജനങ്ങൾക്ക് വേണ്ടിയാണ് താൻ പ്രതികരിക്കുന്നതെന്നും സീന പറഞ്ഞു.

കുട്ടികൾ കളിക്കുന്ന പറമ്പിലും, കർഷകർ കന്നുകാലികളെയും മറ്റും മേയ്‌ക്കുന്ന ഇടങ്ങളിലുമൊക്കെയാണ് സിപിഎം പ്രവർത്തകർ ബോംബ് വയ്‌ക്കുന്നത്. സാധാരണ മനുഷ്യർക്ക് ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും യുവതി തുറന്നടിച്ചിരുന്നു.

കഴിഞ്ഞ 15 വർഷമായി ബോംബ് നിർമാണം നടക്കുന്നുണ്ടെന്നും സിപിഎം പ്രവർത്തകർ നിർബന്ധിത പിരുവുകൾ നടത്താറുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. ഭയന്നിട്ടാണ് ആരും ഒന്നും പറയാത്തതെന്നും സീന ചാനൽ ക്യാമറകൾക്ക് മുൻപിൽ തുറന്നടിച്ചിരുന്നു.

Tags: CPMKannurBOMB BLASTSeena
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies