കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 26 രോഗികളെ അധികൃതർ മടക്കി അയച്ചു. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, പേസ് മേക്കർ ഘടിപ്പിക്കൽ തുടങ്ങിയവയ്‌ക്കെത്തിയ രോഗികളെയാണ് ആശുപത്രി അധികൃതർ തിരിച്ചയച്ചത്.
കാത് ലാബിലെ ഫ്‌ളൂറോസ്‌കോപ്പിക് ട്യൂബ് പ്രവർത്തിക്കാതിനെ തുടർന്നാണ് രോഗികളെ തിരിച്ചയതെന്നും ട്യൂബ് കേരളത്തിലേക്ക് എത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
എന്നാൽ ആറുമാസമായി ബൈപ്പാസ് ശസ്ത്രക്രിയകളും ആശുപത്രിയിൽ നടക്കുന്നില്ലെന്നും ഇതിനായുള്ള രണ്ട് ഓപ്പറേഷൻ തീയേറ്ററുകൾ അടച്ചിട്ടിരിക്കുകയാണെന്നും രോഗികൾ ആരോപിക്കുന്നു.