റീച്ചാർജ് പ്ലാനുകളിൽ വ്യത്യസ്തത കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി കിടിലൻ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് എയർടെൽ. പുതിയ ഡാറ്റ പ്ലാൻ അനുസരിച്ച് ഒമ്പത് രൂപയ്‌ക്ക് റീച്ചാർജ് ചെയ്യുന്ന ഉപഭോക്താവിന് അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. പക്ഷെ നിയന്ത്രണങ്ങളനുസരിച്ചാണെന്ന് മാത്രം.
9 രൂപയുടെ Prepaid Data Plan പ്രകാരം റീച്ചാർജ് ചെയ്യുമ്പോൾ അതിന് വാലിഡിറ്റി ഇല്ലെന്നതാണ് പ്രത്യേകത. മാത്രവുമല്ല, ഈ പ്ലാൻ കമ്പനി അവതരിപ്പിച്ചിരിക്കുന്നത് FUP (ഫെയർ യൂസേജ് പോളിസി) രൂപത്തിലാണ്. അതായത് 9 രൂപയുടെ Prepaid Data Plan പ്രകാരം റീച്ചാർജ് ചെയ്യുന്ന ഉപഭോക്താവിന് ഒരു മണിക്കൂർ നേരത്തേക്ക് 10GB ലഭിക്കും. അതിന് ശേഷം ഡാറ്റയുടെ സ്പീഡ് 64 Kbps ആയി കുറയുന്നതാണ്.
ലളിതമായി പറഞ്ഞാൽ ഒമ്പത് രൂപയ്‌ക്ക് റീച്ചാർജ് ചെയ്താൽ ഒരു മണിക്കൂർ നേരത്തേക്ക് 10GB ഡാറ്റ ലഭ്യമാകുന്നു.
ഈ ഡാറ്റാ പ്ലാൻ ഉപകാരപ്രദമാകുന്നതെങ്ങനെ?
ലാർജ് ഫയൽ ഡൗൺലോഡ് ചെയ്യണമെന്നുണ്ടെങ്കിൽ, താത്കാലികമായി അധിക ഡാറ്റ വേണമെങ്കിൽ, ഈ ഓഫർ വളരെയധികം ഉപകാരപ്രദമാകും. മറ്റേതെങ്കിലും സർവീസ് പ്രൊവൈഡറിൽ നിന്ന് 10GB ഡാറ്റ ലഭിക്കണമെങ്കിൽ 100 രൂപയ്‌ക്കെങ്കിലും റീച്ചാർജ് ചെയ്യേണ്ടി വരും. എന്നാൽ എയർടെൽ പ്ലാൻ അനുസരിച്ച് 9 രൂപ ചെലവഴിച്ചാൽ മതിയാകുമെന്നതാണ് പ്രത്യേകത.