മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിനെയാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അഭിമുഖം ചെയ്തത്. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.അടുത്ത ദിവസങ്ങളിൽ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. അദ്ദേഹം ചുമതലയേറ്റാലും വരുന്ന സിംബാബ്വെ പര്യടനത്തിൽ ഇന്ത്യൻ യുവനിരയെ വി.വി.എസ് ലക്ഷ്മൺ പരിശീലിപ്പിക്കുമെന്നാണ് വിവരം. ക്രിക് ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ജൂലായിൽ ആരംഭിക്കുന്ന പരമ്പരയിൽ ഇന്ത്യൻ ടീമിനൊപ്പം ഗംഭീർ പോകില്ലെന്നാണ് സൂചന. പകരം എൻ.സി.എ ഡയറക്ടറായ വിവിഎസ് ലക്ഷമണും സംഘവുമാകും ടീമിനൊപ്പം യാത്ര ചെയ്യുക. നേരത്തെ രാഹുൽ ദ്രാവിഡ് അവധിയിൽ പോകുമ്പോൾ പരിശീലക ചുമത ലക്ഷ്മണിനായിരുന്നു.
അതേസമയം വിവിഎസ് ലക്ഷമണിനും ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാൻ താത്പ്പര്യമുണ്ടായിരുന്നില്ല. എൻസിഎയിൽ തന്നെ തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. സൂര്യകുമാർ യാദവോ ഹാർദിക് പാണ്ഡ്യയോ നായകനാകും. ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പരയോടെയാകും ഗംഭീർ പരിശീലന ചുമതല ഔദ്യോഗികമായി ഏറ്റെടുക്കുക.















