സ്കോട്ലൻഡിനെതിരെയുള്ള ഹംഗറിയുടെ ജയം പ്രീക്വാർട്ടർ സാധ്യതകൾ സജീവമാക്കിയെങ്കിലും മുന്നേറ്റ താരത്തിന്റെ പരിക്ക് വേദനയായി. സ്കോട്ലൻഡ് ഗോൾക്കീപ്പർ ആൻഗസ് ഗണ്ണുമായി കൂട്ടിയിടിച്ചാണ് മത്സരത്തിന്റെ 69-ാം മിനിറ്റിൽ ഹംഗറി താരം ബർണബാസ് വർഗയ്‌ക്ക് ഗുരുതര പരിക്കേറ്റത്. താരത്തിന്റെ തലച്ചോറിന് ക്ഷതമേൽക്കുകയും മുഖത്തെ എല്ലുകൾ പൊട്ടിയെന്നും ഹംഗേറിയൻ ഫുട്‌ബോൾ അസോസിയേഷൻ വ്യക്തമാക്കി. സ്റ്റുഗാർട്ടിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന താരം അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനായെന്നും അസോസിയേൻ അറിയിച്ചു.
ഗ്രൗണ്ടിൽ വീണ ബർണബാസിന് പ്രാഥമിക ശുശ്രൂഷ നൽകാനായി ഡോക്ടർമാർ ഉടൻ ഗ്രൗണ്ടിലെത്തിരുന്നു. പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്ട്രെച്ചറിൽ താരത്തെ പുറത്തേക്കെത്തിച്ചു. വൈദ്യസഹായം നൽകുന്നതിനിടെ സഹകളിക്കാരും ഡോക്ടർമാരും തുണികൊണ്ട് മറ തീർത്തത് ശ്രദ്ധേയമായി. ഹംഗറി ദേശീയ ടീംമംഗങ്ങൾ ബർണബാസിനൊപ്പം ആശുപത്രിയിലുണ്ട്. യൂറോ കപ്പിലെ ഇനിയുള്ള മത്സരങ്ങൾക്ക് താരമുണ്ടാകില്ല.
barnabas varga injury #EURo2024 pic.twitter.com/yFNPdOexhJ
— troll football (@BlessinKab2823) June 23, 2024
“>
ഹംഗറിക്ക് ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിക്കുന്നത് തടയാൻ ശ്രമിച്ച സ്കോട്ലൻഡ് ഗോൾക്കീപ്പർ ഗൺ, വർഗയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അതേസമയം സംഭവത്തിൽ വാർ പരിശോധന നടത്തിയെങ്കിലും ഹംഗറിക്ക് പെനാൽറ്റി അനുവദിച്ചില്ല. ഇൻജുറി ടൈമിൽ അവസാന മിനിറ്റിൽ ചൊബോത്തിലൂടെയാണ് ഹംഗറി വിജയഗോൾ നേടിയത്. വർഗയുടെ ജഴ്സി കാണിച്ചായിരുന്നു ചൊബോത്ത് ഗോൾനേട്ടം ആഘോഷിച്ചത്.
Varga Barnabás állapota stabil! A @Fradi_HU játékosa jelenleg már az egyik stuttgarti kórházban van! Állapotáról újabb hír esetén azonnal tájékoztatást adunk! #csakegyutt #magyarok #SCOHUN
— MLSZ (@MLSZhivatalos) June 23, 2024
“>