മുംബൈ: സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന പ്രഖ്യാപിച്ചു. യുവനിര അണിനിരക്കുന്ന 15 അംഗ സ്ക്വാഡിനെ ശുഭ്മാൻ ഗിൽ നയിക്കും. അഞ്ച് ടി20കളാകും ഇന്ത്യ കളിക്കുക. ജൂലായ് ആദ്യവാരത്തിൽ ടീം വിദേശത്തേക്ക് പറക്കും. ടി20 ലോകകപ്പ് സ്ക്വാഡിൽ നിന്ന് രണ്ടുപേരെ മാത്രമെ ഉൾപ്പെടുത്തിയിട്ടുള്ളു. പ്രധാന വിക്കറ്റ് കീപ്പറായി സഞ്ജു ഇടംപിടിച്ചപ്പോൾ ഓപ്പണറായി യശസ്വിയും ടീമിൽ ഇടം കണ്ടെത്തി.
രാജസ്ഥാൻ റോയൽസിന് വേണ്ടി മികച്ച പ്രകടനം നടത്തിയ റിയാൻ പരാഗും ധ്രുവ് ജുറേലും ടീമിലുണ്ട്. പരാഗിനൊപ്പം മൂന്നുപേരാണ് അരങ്ങേറ്റക്കാരായി ടീമിൽ ഉൾപ്പെട്ടത്. ഐപിഎല്ലിലെ ഹൈദരാബാദ് താരങ്ങളായ അഭിഷേക് ശർമ്മ,നിതീഷ് റെഡ്ഡി, ചെന്നൈ സൂപ്പർ കിംഗ്സ് താരം തുഷാർ ദേശ് പാണ്ഡെ എന്നിവരാണിത്. ധ്രുവ് ജുറേൽ നേരത്തെ ടെസ്റ്റിൽ ഇന്ത്യൻ കുപ്പായം അണിഞ്ഞിരുന്നു. ഇന്ത്യൻ ടീമിലെത്തുന്ന ആദ്യ അസമി താരമാണ് പരാഗ്.
🚨 NEWS
India’s squad for tour of Zimbabwe announced.#TeamIndia | #ZIMvIND
— BCCI (@BCCI) June 24, 2024
“>