ഞെട്ടിപ്പിക്കുന്നൊരു അപകടത്തിന്റെ വാർത്തയും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്തോനേഷ്യയിലെ പോണ്ടിയാനകിലാണ് സംഭവം. ട്രെഡ്മില്ലിൽ ഓടുന്നതിനിടെ നിലതെറ്റി തുറന്നുകിടന്ന ജനാലയിലൂടെ പുറത്തേക്ക് വീണ യുവതി ദാരുണമായി മരിക്കുകയായിരുന്നു. ഇവർ മൂന്നാം നിലയിൽ നിന്നാണ് വീണത്.
കാമുകനും സഹോദരിക്കുമൊപ്പമാണ് ഇവർ ജിമ്മിലെത്തിയത്. യുവതി അരമണിക്കൂറായി ട്രെഡ് മില്ലിൽ വ്യായാമം ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇതിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് കാലിടറി വീഴുകയും, ജനാലയിലൂടെ പുറത്തേക്ക് പോവുകയുമായിരുന്നു.
ചോരവാർന്ന ഇവരെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയിലേറ്റ പരിക്ക് ഗുരുതരമായിരുന്നു. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. അന്വേഷണത്തിൽ ട്രെഡ് മില്ലും ജനാലയും തമ്മിലുള്ള അകലം വെറും 60 സെന്റീ മീറ്റർ മാത്രമാണെന്ന് കണ്ടെത്തി. സംഭവം നടക്കുമ്പോൾ ജീം ട്രെയിനറുമുണ്ടായിരുന്നില്ല. ഇയാളെ ഇടവേളയെടുത്ത് പുറത്തു പോയിരിക്കുകയായിരുന്നു.
NEW: Woman steps off the back of a treadmill and fatally falls out of a three-story window.
Devastating…
The incident happened in Pontianak, Indonesia while the woman was working out.
The 22-year-old victim had reportedly been exercising for about 30 minutes when she… pic.twitter.com/zt0OpCrrTr
— Collin Rugg (@CollinRugg) June 24, 2024
“>